Your Image Description Your Image Description

തിരുവനന്തപുരം: വാഹനങ്ങളുടെ ജിഎസ്ടി കുറയുന്നതിന്റെ ആനുകൂല്യം പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ അറിയിച്ചു. 2025 സെപ്തംബര്‍ 22 മുതല്‍ സ്‌കോഡയുടെ എല്ലാ മോഡലുകളുടേയും ജിഎസ്ടിയും വിലയും കുറയും. കൂടാതെ, കുഷാഖ്, സ്ലാവിയ, കോഡിയാഖ് എന്നീ മോഡലുകള്‍ക്ക് സെപ്തംബര്‍ 21 വരെ പരിമിതകാല ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നു.

കോഡിയാഖിന്റെ ജിഎസ്ടി 50 ശതമാനത്തില്‍നിന്നും 40 ശതമാനമായി കുറയും. ഇതേതുടര്‍ന്ന് 3,28,267 രൂപ വരെയുള്ള വിലക്കുറവാണ് കോഡിയാഖിന് ഉണ്ടാകുക. കൈലാഖിന്റെ ജിഎസ്ടി 29 ശതമാനത്തില്‍നിന്നും 18 ശതമാനമായി കുറയും. ഉപഭോക്താവിന് 1,19,295 രൂപ വരെ വിലക്കുറവ് ലഭിക്കും. കുഷാഖിന്റെ ജിഎസ്ടി 45 ശതമാനത്തില്‍നിന്നും 40 ശതമാനമായി കുറയുന്നതിനാല്‍ 65,828 രൂപയുടെ വരെ വിലക്കുറവാണ് ലഭിക്കുക. സ്ലാവിയയുടെ ജിഎസ്ടി 45 ശതമാനത്തില്‍നിന്നും 40 ശതമാനമായി കുറയും. അതിലൂടെ ഉപഭോക്താവിന് 63,207 രൂപ വരെ വിലക്കുറവ് ലഭിക്കും.

പരിമിത-കാല ഓഫറിന്റെ ഭാഗമായി കുഷാഖ് വാങ്ങുന്ന ഉപഭോക്താവിന് ഈ മാസം നടപ്പിലാകുന്ന ജിഎസ്ടിയിലെ കുറവിന് തുല്ല്യമായി 66,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. സ്ലാവിയക്ക് 63,000 രൂപ വരെയും കോഡിയാഖിന് 3.3 ലക്ഷം രൂപ വരെയും ഉള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.

Related Posts