Your Image Description Your Image Description

ഡൽഹി: ഡൽഹിൽ ഐസിസ് പ്രവർത്തകരെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ, ജാർഖണ്ഡ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്), റാഞ്ചി പോലീസ് എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് രണ്ട് ഐസിസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഡൽഹി റാഞ്ചിയിൽ നിന്നാണ് മുഖ്യപ്രതിയായ ബൊക്കാറോ സ്വദേശി അഷർ ഡാനിഷിനെ അറസ്റ്റ് ചെയ്തത്.

ഐഎസുമായി ബന്ധമുള്ള ഒരു മൊഡ്യൂളുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾക്കെതിരെ തിരച്ചിൽ നടത്തി വരികയായിരുന്നു. പോലീസ് പറയുന്നതനുസരിച്ച്, സംഘങ്ങൾ ഒരേസമയം നടത്തിയ ഏകോപിത നടപടിക്കിടെ ഡൽഹിയിൽ നിന്ന് മറ്റൊരു പ്രതിയായ അഫ്താബിനെ പിടികൂടി. കുറേ മാസങ്ങളായി സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു ഡാനിഷ്.

Related Posts