Your Image Description Your Image Description

മംഗളൂരു: മംഗളൂരിൽ ലോറിക്കടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മംഗളൂരുവിൽ ദേശീയപാത 66ലാണ് സംഭവം. സൂറത്കൽ സ്വദേശിനി മാധവിയാണ് (44) മരിച്ചത്. സ്കൂട്ടർ റോഡിലെ കുഴിയിൽ വീണ് മറിഞ്ഞതിന് പിന്നാലെ ലോറിക്കടിയിൽപ്പെടുകയായിരുന്നു.

കുളൂരിന് സമീപം ദേശീയപാതയിലാണ് അപകടം നടന്നത്. മാധവി സ്കൂട്ടറിൽ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ കുളൂരിന് സമീപം സ്കൂട്ടർ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. അതേസമയം ഉഡുപ്പിയിൽ നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന ലോറി മാധവിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.

Related Posts