Your Image Description Your Image Description

പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് ബെവ്‌റേജസ് കോര്‍പറേഷന്‍ (ബെവ്‌കോ) പുതിയ പദ്ധതിക്ക് തുടക്കമിട്ടു. മദ്യക്കുപ്പികള്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി തിരികെ സ്വീകരിക്കുന്നതിനായുള്ള ഈ പദ്ധതി പരിസ്ഥിതി സംരക്ഷണത്തിന് പുതിയ മാതൃക തീര്‍ക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 20 ഔട്ട്‌ലെറ്റുകളിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ക്ക് 20 രൂപ ഡെപ്പോസിറ്റായി ഈടാക്കും. ഇത് മദ്യത്തിന്റെ വിലയില്‍ ഉള്‍പ്പെടുന്നതല്ല. ബെവ്‌കോ സ്റ്റിക്കര്‍ വ്യക്തമായി കാണുന്ന വിധത്തില്‍ ഒഴിഞ്ഞ കുപ്പി തിരികെ നല്‍കിയാല്‍ ഉപഭോക്താവിന് 20 രൂപ തിരികെ ലഭിക്കും. ഇതിലൂടെ വഴിയിലോ പൊതുസ്ഥലങ്ങളിലോ കുപ്പികള്‍ ഉപേക്ഷിക്കുന്ന പ്രവണത കുറയ്ക്കുകയും പുനരുപയോഗം, പുനഃചംക്രമണം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.ക്ലീൻ കേരള കമ്പനിയുമായാണ് ബെവ്കോ ഇതിൽ സഹകരിച്ച് പ്രവർത്തിക്കുന്നത്.

 

 

Related Posts