Your Image Description Your Image Description

ഐശ്വര്യ റായ്ക്ക് പിന്നാലെ അഭിഷേക് ബച്ചനും ഹൈക്കോടതിയിൽ. തന്റെ സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഷേക് ബച്ചൻഡൽഹി ഹൈകോടതിയിൽ ഹർജി നൽകിയത്. അനുവാദമില്ലാതെ എഐ അടക്കം ഉപയോഗിച്ച് ചിത്രങ്ങൾ ഉൾപ്പെടെ ദുരുപയോഗം ചെയ്യുന്നതായി അഭിഷേക് ബച്ചൻ ഹർജിയിൽ ചൂണ്ടികാണിച്ചു.

ബോളിവുഡ് ടി ഷോപ് എന്ന വെബ്സൈറ്റിനെതിരെയാണ് അഭിഷേക് ബച്ചൻ രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ടി ഷർട്ട് നിർമ്മിക്കുന്ന വെബ്സൈറ്റ് ആൺ ബോളിവുഡ് ടി ഷോപ്പ്.
അതേസമയം വാണിജ്യ ആവശ്യങ്ങൾക്കായി തന്‍റെ ചിത്രങ്ങളും ശബ്ദവുമടക്കം അനുവാദമില്ലാതെ ഉപയോ​ഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ്  ഐശ്വര്യ റായ് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

Related Posts