Home » Blog » Kerala » അക്കൗണ്ട് മാറി പണം അയച്ചാൽ ഉടൻ ചെയ്യേണ്ടത്; പണം റീഫണ്ട് ലഭിക്കാനുള്ള റിസർവ് ബാങ്ക് നിയമങ്ങൾ ഇതാ
images (51)

ഡിജിറ്റൽ യുഗത്തിൽ പഴ്സ് എടുക്കാൻ മറന്നാലും നമ്മൾ ഫോൺ എടുക്കാൻ മറക്കാറില്ല. ചായക്കട മുതൽ വൻകിട ഷോപ്പിംഗിന് വരെ ഇന്ന് യുപിഐ ഇടപാടുകളാണ് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. എന്നാൽ എപ്പോഴെങ്കിലും തിരക്കിനിടയിൽ ഒരു അക്കൗണ്ട് നമ്പറോ ഫോൺ നമ്പറോ മാറി മറ്റൊരാൾക്ക് പണം അയച്ചുപോയാൽ എന്ത് ചെയ്യും? നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാൻ ഉടൻ തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ.

 

അക്കൗണ്ട് ഉടമയെ നേരിട്ട് ബന്ധപ്പെടുക

 

പണം മാറിപ്പോയ ഉടൻ തന്നെ ആ നമ്പറിലേക്ക് വിളിച്ച് അബദ്ധം സംഭവിച്ച കാര്യം മാന്യമായി അറിയിക്കുക. ഭൂരിഭാഗം കേസുകളിലും വിശ്വാസ്യതയുള്ള വ്യക്തികളാണെങ്കിൽ പണം ഉടൻ തന്നെ തിരികെ അയച്ചുതരാൻ സാധ്യതയുണ്ട്.

 

പ്രധാനപ്പെട്ട തെളിവുകൾ സൂക്ഷിക്കുക

 

അയച്ച പണം തിരികെ നൽകാൻ മറുഭാഗത്തുള്ള വ്യക്തി തയ്യാറാകുന്നില്ലെങ്കിൽ നിയമപരമായോ ബാങ്ക് വഴിയോ നീങ്ങാൻ സ്ക്രീൻഷോട്ട് സൂക്ഷിക്കുക. പണം അയച്ചതിന്റെ സ്‌ക്രീൻഷോട്ട്, അയച്ച തുക, തീയതി, കൃത്യമായ സമയം, ട്രാൻസാക്ഷൻ ഐഡി അല്ലെങ്കിൽ യുടിആർ നമ്പർ.

 

യുപിഐ ആപ്പ് കസ്റ്റമർ കെയറിൽ പരാതിപ്പെടുക

 

നിങ്ങൾ പണം അയക്കാൻ ഉപയോഗിച്ച യുപിഐ ആപ്പിന്റെ (Google Pay, PhonePe മുതലായവ) സപ്പോർട്ട് ടീമുമായി ബന്ധപ്പെടാം.

 

ഗൂഗിൾ പേ: 1800 419 0157

 

ഫോൺ പേ: 080 6872 7374

 

പണം മാറിപ്പോയാൽ നിങ്ങളുടെ ബാങ്ക് ശാഖയുമായി നേരിട്ടോ കസ്റ്റമർ കെയർ വഴിയോ ബന്ധപ്പെടുക.