Your Image Description Your Image Description

വയനാട്: കല്‍പ്പറ്റയില്‍ ജനവാസ മേഖലയില്‍ കടുവയും പുലിയും തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ രാത്രി 10 മണിയോടെ കല്‍പ്പറ്റയിലെ ജനവാസ മേഖലയിലാണ് സംഭവം ഉണ്ടായത്. ഏറ്റുമുട്ടലിന്റെ ഭാഗമായി കടുവയുടെയും പുലിയുടെയും പല്ലുകളും നഖങ്ങളും പ്രദേശത്ത് നിന്ന് കണ്ടെടുത്തു. ഈ ഏറ്റുമുട്ടൽ അപൂർവമായ ഒന്നാണെന്ന് നാട്ടുകാർ പറയുന്നു. തോട്ടം മേഖലയോട് ചേർന്നുള്ള റോഡ് അരികിലാണ് വന്യമൃഗങ്ങൾ ഏറ്റുമുട്ടിയത്.

വന്യമൃഗങ്ങളുടെ സാന്നിധ്യം ജനവാസ മേഖലയിലുണ്ടായത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പുലിക്ക് വലിയ പരുക്കേറ്റതായും കടുവയ്ക്കും നേരിയ തോതിൽ പരുക്കുണ്ടെന്നും വനപാലകർ സ്ഥിരീകരിച്ചു. കടുവയുടെ നഖവും പല്ലും വനപാലകർക്ക് ലഭിച്ചിട്ടുണ്ട്. വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും നിരീക്ഷണം തുടരുകയും ചെയ്യുന്നുണ്ട്. ആറു മാസം മുൻപും ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. വന്യമൃഗ സംഘർഷം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത് നാട്ടുകാരുടെ ഭീതി കൂട്ടിയിരുക്കുകയാണ്.

Related Posts