Your Image Description Your Image Description

പാലക്കാട്: പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി യൂത്ത് കോൺഗ്രസ് നേതാവ്. ‘പൊലീസുകാരുടെ കയ്യും കാലും തല്ലിയൊടിക്കും’എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ഫാറൂഖാണ് പ്രസംഗത്തിനിടെ ഭീഷണി മുഴക്കിയത്.

കുന്നംകുളം സംഭവത്തിൽ യൂത്ത് കോൺഗ്രസ് പാലക്കാട് കൂറ്റനാട് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ഭീഷണി. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെയാണ് പൊലീസ് മര്‍ദിച്ചത്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ വ്യാപകമായ എതിര്‍പ്പാണ് ഉയരുന്നത്.

Related Posts