Your Image Description Your Image Description

പാലക്കാട്:പാലക്കാട് പൊലീസുകാരനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അർജുനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഷൊർണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്.

പാലക്കാട് കൊടുന്തിരപ്പിള്ളി സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ ഷോർണൂർ പരുത്തിപ്ര പൊലീസ് കോട്ടേഴ്സിലായിരുന്നു താമസം. ഷൊർണൂർ സർക്കിൾ ഇൻസ്പെക്ടർ വി രവികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Related Posts