Your Image Description Your Image Description

സൂപ്പർസ്റ്റാർ ചിരഞ്ജീവിയും കുടുംബവുമെല്ലാം സിനിമാപ്രേമികൾക്ക് മാത്രമല്ല, എല്ലാവർക്കും സുപരിചിതമാണ്. തെലുങ്ക് സിനിമയിലെ മെഗാ കുടുംബം സിനിമാ ലോകത്ത് ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ജീവിതം അത്ര സുഖമുള്ള അനുഭവങ്ങൾ അല്ല നൽകിയിട്ടുള്ളത്. സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള ആഡംബരങ്ങൾക്കും ഗ്ലാമറിനും ഇടയിലും, അദ്ദേഹത്തിൻ്റെ ഇളയ മകൾ ശ്രീജയെ പറ്റിയുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. കൊനിഡേല വ്യക്തിപരമായ നിരവധി പ്രതിസന്ധികളെ നേരിട്ടിട്ടുണ്ട്. 19-ാം വയസ്സിൽ ഒളിച്ചോടി വിവാഹം കഴിച്ചതുമുതൽ, രണ്ട് വിവാഹമോചനം വരെ നീണ്ട ശ്രീജയുടെ ജീവിതം ഒരു ദുരന്തകാവ്യം പോലെയാണ്.

വിവാദമായ ആദ്യ വിവാഹം

2007-ൽ കുടുംബത്തിൻ്റെ എതിർപ്പ് വകവയ്ക്കാതെ 19-ാം വയസ്സിൽ കോളേജ് വിദ്യാർത്ഥിയായ ശിരീഷ് ഭരദ്വാജിനെ ഒളിച്ചോടി വിവാഹം കഴിച്ചതോടു കൂടിയാണ് ശ്രീജ ആദ്യമായി വാർത്തകളിൽ ഇടം നേടിയത്. ഇതിൽ പ്രകോപിതരായ ചിരഞ്ജീവിയും കുടുംബവും ശിരീഷിനെതിരെ തട്ടിക്കൊണ്ടുപോകൽ ആരോപിച്ച് പോലീസിൽ പരാതി നൽകി. എന്നാൽ, “കുടുംബത്തിൽ നിന്ന് തനിക്ക് അപകടമുണ്ട്” എന്ന് പറഞ്ഞ് ശ്രീജ തന്നെ പോലീസിനെ സമീപിച്ചു. ഒരു വർഷത്തിനുശേഷം ദമ്പതികൾക്ക് നിവൃതി എന്ന മകൾ ജനിച്ചുവെങ്കിലും, ബന്ധം അധികം നീണ്ടുനിന്നില്ല. 2011-ൽ സ്ത്രീധന പീഡനം ആരോപിച്ച് ശ്രീജ ശിരീഷിനെതിരെ കേസ് നൽകി. 2014-ൽ അവർ വിവാഹമോചിതരാകുകയും ചെയ്തു. പിന്നീട് ശിരീഷ് ഭരദ്വാജ് മരിക്കുകയാണ് ഉണ്ടയത്.

പരാജയപ്പെട്ട രണ്ടാമത്തെ വിവാഹം

 

ആദ്യ വിവാഹം തകർന്നതിനെത്തുടർന്ന് കുടുംബത്തിലേക്ക് മടങ്ങിയെത്തിയ ശ്രീജ, കുടുംബത്തിൻ്റെ പൂർണ്ണ അനുഗ്രഹത്തോടെ 2016-ൽ തൻ്റെ ബാല്യകാല സുഹൃത്തും നടനുമായ കല്യാൺ ദേവിനെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകൾ ജനിക്കുകയും കുറച്ചുകാലത്തേക്ക് ശാന്തമായ ജീവിതം നയിക്കുകയും ചെയ്തു. എന്നാൽ, അടുത്തിടെ ദമ്പതികൾ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെ വേർപിരിയുന്നതായുള്ള ഊഹാപോഹങ്ങൾ ശക്തമായി. പിന്നീട്, കല്യാൺ ദേവ് തന്നെ ഒരു അഭിമുഖത്തിൽ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് സമ്മതിച്ചതോടെ ഈ അഭ്യൂഹങ്ങൾ സ്ഥിരീകരിക്കപ്പെട്ടു.

നമ്മൾ പലപ്പോഴും ഭാഗ്യമെന്നു കരുതുന്ന രീതിയിൽ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ മകളും സൂപ്പർസ്റ്റാർ രാം ചരൺ്റെ സഹോദരിയും ആയിട്ടും ശ്രീജയുടെ വ്യക്തിജീവിതം തുടർച്ചയായ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. പ്രശസ്തിയുടെയും പ്രതാപത്തിൻ്റെയും ലോകത്തുനിന്നുകൊണ്ട്, വ്യക്തിപരമായ സംഘർഷങ്ങളുടെ ഒരുപാട് വേദനാജനകമായ അനുഭവങ്ങളിലൂടെയാണ് അവർ കടന്നുപോയത്. പ്രശസ്തമായ ഒരു കുടുംബത്തിൽ പിറന്നാൽ പോലും ജീവിതം എപ്പോഴും എളുപ്പമായിരിക്കില്ല എന്നതിൻ്റെ വലിയ ഉദാഹരണം കൂടിയാണ് ഈ താരപുത്രിയുടെ ജീവിതം.

 

 

Related Posts