Your Image Description Your Image Description

ഹൈദരാബാദ്: തെലങ്കാനയിൽ വാഹനാപകടം. ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ മഹാബൂബ്‌നഗർ ജില്ലയിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് ട്രെയിലർ ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അപകടത്തിൽ മൂന്ന് പേർ‌ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാൾ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രോഡത്തൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്.

Related Posts