Your Image Description Your Image Description

കൊച്ചി :വരാനിരിക്കുന്ന ഉത്സവ സീസണിൽ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിനായി, ആമസോൺ ഇന്ത്യ ഫുൾഫിൽമെന്റ് സെന്ററുകൾ സോർട്ട് സെന്ററുകൾ, ലാസ്റ്റ് മൈൽ ഡെലിവറി സ്റ്റേഷനുകൾ എന്നിവയുടെ പ്രവർത്തന ശൃംഖലയിലായി 150,000-ത്തിലധികം സീസണൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പ്രഖ്യാപിച്ചു. മുംബൈ, ഡൽഹി, പൂനെ, ബാംഗ്ലൂർ, ഹൈദരാബാദ്, ലഖ്‌നൗ, കൊച്ചി, കോയമ്പത്തൂർ, ഇൻഡോർ, റായ്പൂർ, ജലന്ധർ, ജോധ്പൂർ, റാഞ്ചി, അനന്ത്‌നാഗ്, ജൽഗാവ് തുടങ്ങിയവ ഉൾപ്പെടെ ഇന്ത്യയിലെ 400-ലധികം നഗരങ്ങളിലെ നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ശ്രദ്ധേയമായി, ആമസോൺ അതിന്റെ നെറ്റ്‌വർക്കിൽ ആയിരക്കണക്കിന് വനിതാ അസോസിയേറ്റുകൾക്കും 2000-ലധികം വികലാംഗർക്കും (ഭിന്നശേഷിക്കാർ) അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ആഗതമായ ഉത്സവ സീസണിനുള്ള തയ്യാറെടുപ്പിനായി ആമസോൺ ഇന്ത്യ ഈ പുതിയ അസോസിയേറ്റുകളിൽ ഭൂരിഭാഗം പേർക്കും ഇതിനകം നിയമനം നൽകിയിട്ടുണ്ട്.

Related Posts