Your Image Description Your Image Description

ല്യാണി പ്രിയദർശൻ നായികയായെത്തിയ ‘ലോക ചാപ്റ്റർ 1: ചന്ദ്ര’യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഫാന്റസി ജോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പർഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ ‘സണ്ണി’ എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സൗബിൻ ഷാഹിറും സാമന്തയും. മലയാളത്തിൽ ഒരു പുതുയുഗം പിറന്നു എന്നാണ് സൗബിൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ലോകയെ കുറിച്ചുള്ള ഒരു വാർത്ത പങ്കുവെച്ചുകൊണ്ടാണ് സാമന്ത ചിത്രത്തെ പ്രശംസിച്ചത്.

അതേസമയം മലയാളത്തിന്റെ മാർവൽ എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. കല്യാണി പ്രിയദര്‍ശന്റെ മികച്ച പ്രകടനം തന്നെയാണ് ലോകയുടെ ആകര്‍ഷണം. മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചിത്രമാണ് എന്നും അഭിപ്രായമുണ്ട്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും ‘വേണു’ ആയി ചന്ദുവും, ‘നൈജിൽ’ ആയി അരുൺ കുര്യനും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Related Posts