Your Image Description Your Image Description

ഓണക്കാലത്ത് തിയേറ്ററില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത് പോലെ തന്നെ ഈ ആഴ്‌ചയിലെ ഒടിടി റിലീസുകള്‍ക്കായും ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ് പ്രേക്ഷകര്‍. ഇത്തവണ ഒടിടിയില്‍ എത്തുന്നത് തിയേറ്ററില്‍ മികച്ച വിജയം സ്വന്തമാക്കിയ ചിത്രങ്ങളുള്‍പ്പെടെയാണ്.
മോഹൻലാൽ ചിത്രം ഹൃദയപൂർവം, കല്യാണി പ്രിയദർശൻ നായികയായെത്തുന്ന ലോക ചാപ്റ്റർ വൺ ചന്ദ്ര, ഫഹദ് ഫാസിൽ നായകനായെത്തുന്ന ഓടും കുതിര ചാടും കുതിര, ഹൃദു ഹാറൂൺ നായകനാകുന്ന മേനേ പ്യാർ കിയ തുടങ്ങി നാലോളം ചിത്രങ്ങളാണ് ഓണത്തിന് തിയേറ്ററുകളിലെത്തുന്നത്. എന്നാല്‍ ഒടിടിയിലും ഇതുപോലെ തന്നെ ഓണം കളറാക്കാന്‍ ഒരുപിടി ചിത്രങ്ങള്‍ എത്തുന്നുണ്ട്. ഓണത്തിനായി ഒടിടിയില്‍ എത്തുന്ന ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

കിങ്ഡം
തെലുഗു സൂപ്പര്‍താരം വിജയ് ദേവരകൊണ്ട നായകനായെത്തിയ ചിത്രമാണ് കിങ്ഡം മലയാളി താരം വെങ്കിടേഷ് ആണ് ചിത്രത്തിൽ വില്ലനായെത്തിയത്. സ്പൈ ആക്ഷൻ ത്രില്ലറായെത്തിയ ചിത്രം ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്ക് ഒടിടിയിലൂടെ അസ്വദിക്കാനാവും. നെറ്റ്ഫ്ലിക്‌സിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

4.5 ഗ്യാങ്

ദർശന രാജേന്ദ്രൻ, സഞ്ജു ശിവറാം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരിസാണ് ‌‌‌‌4.5 ഗ്യാങ്. കോമഡി- ആക്ഷൻ സീരിസായാണ് 4.5 ഗാങ്ങ് പ്രേക്ഷകരിലേക്കെത്തുന്നത്. കൃഷാന്താണ് സംവിധാനം ചെയ്‌തിരിക്കുന്നത്. സീരിസ് നിർമിച്ചിരിക്കുന്നത് മാൻകൈൻഡ് സിനിമാസ് ആണ്. ഈ മാസം 29 ന് സോണി ലിവിൽ സീരിസ് സ്ട്രീമിങ് ആരംഭിക്കും. മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിൽ സീരിസ് ആസ്വദിക്കാനാവും

മെട്രോ ഇൻ ദിനോ

അനുരാഗ് ബസു സംവിധാനം ചെയ്‌ത ചിത്രമാണ് മെട്രോ ഇൻ ദിനോ. ജൂലൈയിലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ആദിത്യ റോയ് കപൂർ, സാറ അലി ഖാൻ, അലി ഫസൽ, ഫാത്തിമ സന ഷെയ്ഖ്, കൊങ്കണ സെൻ ശർമ്മ, പങ്കജ് ത്രിപാഠി, നീന ഗുപ്‌ത, അനുപം ഖേർ, ശാശ്വത ചാറ്റർജി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. മികച്ച വിജയമാണ് ചിത്രം തിയേറ്ററില്‍ നേടിയത്. ഓഗസ്റ്റ് 29 മുതല്‍ നെറ്റ്ഫ്ലിക്‌സിലൂടെ ചിത്രം കാണാനാകുമെന്നാണ് വിവരം.

വാസന്തി

അതിജീവനത്തിന്റെ കഥ പറയുന്ന വാസന്തി 50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച ചിത്രമാണ്. ‘വാസന്തി’ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സ്വാസികയാണ്. ശബരീഷ്, സിജു വിൽസൺ, വിനോദ് തോമസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഓഗസ്റ്റ് 28 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. മനോരമ മാക്സിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

ഗവി

സര്‍വൈവല്‍ ത്രില്ലറായ ചിത്രമാണ് ഗെവി. തമിഴ് ദയാലൻ സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ ഷീല രാജ്കുമാർ, ആദവൻ, വിവേക് മോഹൻ, ചാൾസ് വിനോദ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. സൺ നെക്സ്റ്റിലൂടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്

സോങ്സ് ഓഫ് പാരഡൈസ്

സഭ ആസാദ്, സോണി റസ്ദാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സോങ്സ് ഓഫ് പാരഡൈസ്. ധനീഷ് റെൻസു ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 29ന് ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം ആസ്വദിക്കാനാവും. കശ്മീരി ഗായികയായ രാജ് ബീഗത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.

തണ്ടർബോൾട്ട്സ്

മാർവൽ ആരാധകർ കാത്തിരുന്ന തണ്ടർബോൾട്ട്സ് ഒടിടിയിലെത്തിയിരിക്കുകയാണ്. ഡിസ്നി പ്ലസിലൂടെയാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയിരിക്കുന്നത്.

Related Posts