Your Image Description Your Image Description

നാഗ്പൂർ: മഹാരാഷ്ട്ര-ഛത്തീസ്ഗഢ് അതിർത്തിയിലെ കോപാർഷി വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് നക്സലുകൾ കൊല്ലപ്പെട്ടു. എട്ടു മണിക്കൂർ നീണ്ട  ഏറ്റുമുട്ടലിലാണ്   നക്സലുകൾ കൊല്ലപ്പെട്ടത്.ഗഡ്ചിരോളി-നാരായൺപൂർ അതിർത്തിയിലെ കോപാർഷി വനമേഖലയിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

ഇതിനിടെ, ഛത്തീസ്ഗഢിലെ ദന്തേവാഡ, നാരായൺപൂർ ജില്ലകളിൽ 55.50 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന 29 നക്സലുകൾ പോലീസിന് മുന്നിൽ കീഴടങ്ങി.

നക്സലുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെത്തുടർന്ന് ഗഡ്ചിരോളി പോലീസിന്റെ പ്രത്യേക സി-60 കമാൻഡോ സംഘം ഇവിടെ തിരച്ചിൽ നടത്തുകയായിരുന്നു. ഏകദേശം എട്ടുമണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ നാല് മാവോയിസ്റ്റുകളുടെ (ഒരു പുരുഷനും മൂന്ന് സ്ത്രീകളും) മൃതദേഹങ്ങൾ കണ്ടെടുത്തതായി ഗഡ്ചിരോളി എസ്പി നീലോട്പാൽ അറിയിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് എസ്.എൽ.ആർ., ഇൻസാസ് ഉൾപ്പെടെ നാല് ആയുധങ്ങൾ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.

Related Posts