Your Image Description Your Image Description

തിരുവനന്തപുരം :ജിഎസ്ടി സമ്പ്രദായത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കരണത്തില്‍ സംസ്ഥാനത്തിന് വലിയ ആശങ്കയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിട്ടുണ്ട്. ജിഎസ്ടി കൗണ്‍സില്‍ യോഗം ഉടനെ ചേരുന്നുണ്ട്. 50:50 എന്ന അനുപാതം കേരളത്തിന്റെ വരുമാനം കുറയുന്നതിന് ഇടയാക്കും. സംസ്ഥാനങ്ങളുടെ ആശങ്കകള്‍ കേന്ദ്രം പരിഹരിക്കേണ്ടതുണ്ട്. സംസ്ഥാനങ്ങള്‍ക്കുള്ള വരുമാന നഷ്ടം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കും സംസ്ഥാനങ്ങള്‍ക്ക് മതിയായ നഷ്ട പരിഹാരം ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Posts