Your Image Description Your Image Description

ഒരു കാലത്ത് ബോളിവുഡ് സിനിമകളിൽ ഒഴിച്ചുകൂടാനാവാത്ത  താരമായിരുന്നു നടി രേഖ. പ്രമുഖ നടന്മാരുടെ നായികയായി നിരവധി സിനിമകളിലാണ് താരം തിളങ്ങിയത്. ഇപ്പോഴിതാ തന്റെ  കരിയറിന്റെ തുടക്കത്തിൽ തന്നെ ഒരു ദുരനുഭവം നേരിടേണ്ടി വന്നിരുന്നു. വെറും 15 വയസ്സുള്ളപ്പോൾ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ നായകന്റെ ഭാഗത്തുനിന്ന് നേരിട്ട ക്രൂരമായ ആ ഒരു അനുഭവമാണ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്.

പ്രശസ്ത നടൻ ശിവാജി ഗണേശന്റെ മകളായ രേഖ, തന്റെ കരിയറിന്റെ തുടക്കത്തിൽ ‘അഞ്ജാന സഫർ’ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. രേഖയുടെ ജീവചരിത്രമായ ‘രേഖ: ദി അൺടോൾഡ് സ്റ്റോറി’യിൽ യാസർ ഉസ്മാൻ ഈ സംഭവം വിശദീകരിക്കുന്നുണ്ട്. സംവിധായകനായ രാജ നവാതെയുടെ നിർദ്ദേശപ്രകാരം നായകൻ ബിശ്വജീത് ചാറ്റർജിയും അണിയറപ്രവർത്തകരും ചേർന്ന് രേഖയെ വഞ്ചിക്കുകയായിരുന്നു. ചുംബന രംഗമുണ്ടെന്ന് രേഖയെ അറിയിക്കാതെയാണ് ഇവർ ഷൂട്ടിംഗ് ആരംഭിച്ചത്.

‘ആക്ഷൻ’ പറഞ്ഞ ഉടൻ തന്നെ ബിശ്വജീത് രേഖയെ കൈകളിൽ എടുത്ത് ചുംബിക്കാൻ തുടങ്ങി. സംവിധായകനോ നായകനോ ആ രംഗം നിർത്തിയില്ല. ഏകദേശം അഞ്ച് മിനിറ്റോളം ആ ചുംബനം തുടർന്നു. അണിയറപ്രവർത്തകർ കൈയ്യടിക്കുകയും വിസിലടിക്കുകയും ചെയ്തു. ഈ സംഭവം രേഖയെ വല്ലാതെ തളർത്തി. ഭയം കാരണം അവൾ കണ്ണുകൾ ഇറുക്കിയടച്ചു, കണ്ണുനീർ മുഖത്തിലൂടെ ഒഴുകി.

ആ സംഭവം തനിക്കേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നെന്ന് രേഖ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ബിശ്വജീത് ചാറ്റർജി പിന്നീട് സംവിധായകന്റെ നിർദ്ദേശപ്രകാരമാണ് അത് ചെയ്തതെന്ന് പറഞ്ഞ് ന്യായീകരിച്ചെങ്കിലും, 15 വയസ്സുള്ള ഒരു കുട്ടിയെ വഞ്ചിച്ചുവെന്ന് അദ്ദേഹം സമ്മതിച്ചു. അന്ന് സിനിമയ്ക്ക് ആ രംഗം ആവശ്യമായിരുന്നെന്ന് പറഞ്ഞ് ചലച്ചിത്ര പ്രവർത്തകർ ഇതിനെ ന്യായീകരിച്ചു

ഈ സംഭവം അന്നത്തെ സിനിമ ലോകത്തിലെ സ്ത്രീകളുടെ സുരക്ഷയില്ലായ്മ കൂടി തുറന്നുകാട്ടുന്നുണ്ട്. രേഖയെപ്പോലെയുള്ള ഒരുപാട് അഭിനേത്രികൾക്ക് ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവാം. സിനിമയിൽ ഒരു രംഗം ചിത്രീകരിക്കാൻ പോലും ഒരു നടിയുടെ സമ്മതം ആവശ്യമില്ലാത്ത ഒരു കാലഘട്ടത്തെയാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്.

 

Related Posts