Your Image Description Your Image Description

ഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള പാകിസ്ഥാൻ ടീമിൽ നിന്ന് സൂപ്പര്‍ താരങ്ങളായ ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍ എന്നിവരെ ഒഴിവാക്കിയത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ ബാബറിനെയും റിസ്‌വാനെയും പുറത്താക്കിയതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി.

ദേശീയ ക്രിക്കറ്റ് ടീമിലെ ക്രിക്കറ്റ് കളിക്കാരെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് വളരെ കുറഞ്ഞ പങ്കേയുള്ളൂവെന്നാണ് മൊഹ്‌സിന്‍ നഖ്‌വി പറഞ്ഞത്. പാക് ടീമിലേക്ക് തിരഞ്ഞെടുക്കേണ്ട കളിക്കാരെക്കുറിച്ചുള്ള ഏതൊരു തീരുമാനവും ഉപദേശക സമിതിയും സെലക്ഷൻ കമ്മിറ്റിയും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് നടക്കുന്നതെന്നും നഖ്‌വി വ്യക്തമാക്കി.

ആദ്യം തന്നെ പറയാം, കളിക്കാരെ ടീമിലേക്ക് കൊണ്ടുവരുന്നതിലും അവരെ പുറത്താക്കുന്നതിലും എനിക്ക് ഒരു ശതമാനം പോലും പങ്കില്ല. ഞങ്ങൾക്ക് ഒരു സെലക്ഷൻ കമ്മിറ്റിയും പിന്നീട് ഒരു ഉപദേശക സമിതിയും ഉണ്ട്. അവരെല്ലാം ഒരുമിച്ച് ഇരുന്ന് ചർച്ച ചെയ്താണ് ടീമിനെ തിരഞ്ഞെടുക്കുന്നത്. 8-10 മണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചകൾ, ചിലപ്പോൾ 2-3 ദിവസം വരെ നീണ്ടുനിൽക്കും. തീർച്ചയായും ഒരു ടീമിനെ തിരഞ്ഞെടുക്കുകയെന്ന കർത്തവ്യം വളരെ മികച്ച കൈകളിലാണുള്ളത്. എല്ലാ പ്രൊഫഷണലുകളും അവിടെയുണ്ട്’, നഖ്‌വി പറഞ്ഞു.

ഒരു കാര്യം മാത്രമാണ് ഞാൻ അവരോട് പറഞ്ഞിട്ടുള്ളത്. എന്ത് തീരുമാനമെടുത്താലും അത് മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം. അതിൽ എന്റെ എല്ലാ പിന്തുണയുമുണ്ടാകും. ഇപ്പോൾ, ക്രിക്കറ്റിൽ കൂടുതൽ മത്സരം ഉണ്ടാകുന്നതിന് ഏറ്റവും മികച്ചവരെ മുന്നോട്ട് കൊണ്ടുവരുന്നതും അവരെ വളത്തിയെടുക്കുന്നതുമാണ് ഞങ്ങളുടെ ശ്രമം’, അദ്ദേഹം കൂട്ടിച്ചേർത്തു.

2025ലെ ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീം: സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ് , ഹുസൈന്‍ തലത്, ഖുശ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍) മുഹമ്മദ് നവാസ്, മുഹമ്മദ് വാസിം ജൂനിയര്‍, ഷഹിബ്‌സാദ ഫര്‍ഹാന്‍, സയിം അയൂബ് , സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സുഫിയാന്‍ മൊഖിം.

Related Posts