Your Image Description Your Image Description

ക്രിക്കറ്റിനോട് വിടപറഞ്ഞ പൂജാര 2023ലാണ് ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ചത്. വിരമിക്കലിന് ശേഷം താൻ ഏറ്റവും ഭയന്ന ബൗളർമാരെ കുറിച്ച് തുറന്ന് പറയുകയാണ് പൂജാര. നാല് പേസ് ബൗളർമാരെയാണ് താൻ ഏറ്റവും കൂടുതൽ ഭയന്നതെന്ന് പൂജാര വ്യക്തമാക്കുന്നു.

മുൻ ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഡെയ്ൽ സ്റ്റെയ്ൻ, മോർണെ മോർക്കൽ, ഇംഗ്ലണ്ട് ഇതിഹാസം ജയിംസ് ആൻഡേഴ്‌സൺ, ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് എന്നിവർക്കെതിരെ കളിക്കാനാണ് ഏറ്റവും ബുദ്ധിമുട്ടിയതെന്ന് പൂജാര പറയുന്നു.

അതേസമയം ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റിൽ സ്ട്രഗിൾ ചെയ്ത പൂജാര 17 മത്സരത്തിൽ 30 ശരാശരിയിലാണ് ബാറ്റ് വീശിയത്. ഒരു സെഞ്ച്വറിയാണ് അദ്ദേഹം ദക്ഷിണാഫ്രിക്കക്കെതിരെ നേടിയത്. ദക്ഷിണാഫ്രിക്കയിൽ 28.15 മാത്രമാണ് പൂജാരയുടെ ശരാശരി.

സ്റ്റെയിനെതിരെ 30 ശരാശരിയിൽ ബാറ്റ് വീശിയ പൂജാര മോർക്കലിനെതിരെ വെറും 19 ശരാശരിയിലാണ് കളിച്ചത്. ജയിംസ് ആൻഡേഴ്‌സണെതിരെ 12 തവണ പുറത്തായ പൂജാരയുടെ ശരാശരി 21.80 ആണ്. ഇംഗ്ലണ്ടിനെതിരെ 39.51 ശരാശരി അദ്ദേഹത്തിനുണ്ടെങ്കിലും അവരുടെ മണ്ണിൽ അത് 29 ആയി കുറയുന്നു. കമ്മിൻസിനെതിരെയും അദ്ദേഹം ബുദ്ധിമുട്ടിയിരുന്നു. എട്ട് തവണ കരിയറിൽ കമ്മിൻസിന് മുന്നിൽ വീണ പൂജാരയുടെ ശരാശരി വെറും 22.50 ആണ്.

Related Posts