Your Image Description Your Image Description

ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഒരു സന്തോഷ വാർത്ത എത്തിയിട്ടുണ്ട്. റിലയന്‍സ് ജിയോയുടെ കോടിക്കണക്കിന് പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് ഉപഭോക്താക്കൾക്കാണ് ഈ സന്തോഷവാർത്ത എത്തിയിരിക്കുന്നത്. അധിക ചെലവില്ലാതെ ജിയോ അവരുടെ ഉപഭോക്താക്കൾക്ക് മൂന്ന് മാസത്തെ ജിയോസാവൻ പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി വാഗ്‌ദാനം ചെയ്യുന്നു.

പരിമിതമായ കാലയളവിലേക്കുള്ള ഈ ഓഫറിൽ, മൈജിയോ ആപ്പ് വഴി മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോസാവൻ പ്രോയിലേക്ക് സബ്‌സ്‌ക്രൈബർമാർക്ക് ആക്‌സസ് ലഭിക്കും. രാജ്യത്തുടനീളമുള്ള പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് ഉപയോക്താക്കൾക്ക് ഓഗസ്റ്റ് 31 വരെ ഈ ഓഫർ ലഭ്യമാകും. സാധാരണയായി ജിയോസാവൻ പ്രോയുടെ പ്രതിമാസ പ്ലാനിന്‍റെ വില 89 രൂപയിലാണ് ആരംഭിക്കുന്നത്. പരസ്യരഹിത സംഗീത സ്ട്രീമിംഗ്, പരിധിയില്ലാത്ത ഡൗൺലോഡുകൾ, ജിയോട്യൂൺസിലേക്കുള്ള പരിധിയില്ലാത്ത ആക്‌സസ് എന്നിങ്ങനെ ജിയോസാവൻ പ്രോയുടെ എല്ലാ ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും.

ഓഫർ എങ്ങനെ നേടാം?

ഓഫർ മൈജിയോ ആപ്പിൽ ലഭ്യമാണ്. ഓഫർ ലഭിക്കാൻ, ജിയോ ഉപയോക്താക്കൾ മൈജിയോ ആപ്പ് തുറന്ന് ഓഫർ സ്റ്റോറിലേക്ക് പോകുക. ‘ജിയോസാവൻ പ്രോ – മൂന്ന് മാസം ഫ്രീ’ എന്ന് എഴുതിയ ഒരു ബാനർ കാണാനാകും. ഇതിനുശേഷം, ഉപയോക്താക്കൾക്ക് ബാനറിൽ ടാപ്പ് ചെയ്‌ത് ഒരു കോഡ് ജനറേറ്റ് ചെയ്യാനും ജിയോസാവ്ൻ ആപ്പിലോ വെബ്‌സൈറ്റിലോ അത് റിഡീം ചെയ്യാനും കഴിയും. ഈ ഓഫർ പ്രകാരം, ജിയോ ഉപയോക്താക്കൾക്ക് മൂന്ന് മാസത്തേക്ക് ജിയോസാവൻ പ്രോയുടെ വ്യക്തിഗത ആനുകൂല്യങ്ങൾ ലഭിക്കും. നിലവില്‍ ജിയോസാവൻ സബ്‌സ്‌ക്രിപ്‌ഷനുള്ള ഉപയോക്താക്കൾക്ക് ഈ ഓഫർ ബാധകമല്ലെന്ന് കമ്പനി അറിയിച്ചു. മറ്റ് ഏതെങ്കിലും പ്രമോഷണൽ ഓഫറുമായോ കിഴിവുമായോ ഇത് സംയോജിപ്പിക്കാൻ കഴിയില്ല.

ഇന്ത്യയിൽ, വ്യക്തിഗത ഉപയോക്താക്കൾക്ക് ജിയോസാവൻ പ്രോ പ്ലാനുകൾ പ്രതിമാസം 89 രൂപയിലാണ് ആരംഭിക്കുന്നത്. സ്റ്റുഡന്‍റെ പ്ലാൻ പ്രതിമാസം 49 രൂപയ്ക്ക് ലഭ്യമാകും. ഡ്യുവോ, ഫാമിലി പ്ലാനുകൾ യഥാക്രമം 129 രൂപയ്ക്കും 149 രൂപയ്ക്കും രണ്ട് മാസത്തേക്ക് ലഭ്യമാണ്. ഡ്യുവോ പ്ലാൻ പരമാവധി ആറ് ഉപയോക്താക്കൾക്ക് വരെ ആക്‌സസ് നൽകുന്നു. ജിയോസാവൻ പ്രോ ലൈറ്റ് പ്ലാൻ അഞ്ച് രൂപയ്ക്ക് ലഭ്യമാണ്.

Related Posts