Your Image Description Your Image Description

ട്രാന്‍സ്‌ജെന്‍ഡര്‍ മേഖലയില്‍ കേരളത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ മറ്റു സര്‍ക്കാറുകള്‍ക്ക് മാതൃകയാണെന്ന് പഞ്ചാബ് സ്വദേശി ചന്ദ്രൻ കുമാർ. ട്രാന്‍സ് കമ്യൂണിറ്റിയുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം

സിവൈഡിഎ ഇന്ത്യ എന്ന എന്‍ജിഒയുടെ വോളണ്ടിയറാണ്. സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ട്രാന്‍സ് കമ്യൂണിറ്റിക്ക് പിന്തുണ നല്‍കുന്നതും അവര്‍ക്കൊപ്പം സമയം ചെലവിടുന്നതും കാണുമ്പോള്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേവിയില്‍ ജീവനക്കാരനായിരുന്ന ചന്ദ്രൻ കുമാർ ജോലി രാജിവെച്ച് മുഴുവന്‍സമയ എല്‍ജിബിടി ക്വയര്‍ ഗ്രൂപ്പിന്റെ വളന്റിയര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലുള്‍പ്പടെ ട്രാന്‍സ് വ്യക്തികളുടെ സംരംഭകത്വത്തിന് പ്രോത്സാഹനവുമായി രംഗത്തുണ്ട്. സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം വീക്ഷിക്കാന്‍ കൂടിയാണ്  കോഴിക്കോട്ടെത്തിയത്.

Related Posts