Your Image Description Your Image Description

ഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനിൽ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് രം​ഗത്ത്. ഈ ടീമിനെവെച്ച് ഏഷ്യാ കപ്പ് ജയിക്കാന്‍ കഴിയുമെങ്കിലും അടുത്തവര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ ജയിക്കാനാവില്ലെന്ന് ശ്രീകാന്ത് യുട്യൂബ് ചാനലില്‍ പറഞ്ഞു. കൂടാതെ ഏഷ്യാ കപ്പ് ടീമില്‍ റിങ്കു സിംഗും ഹര്‍ഷിത് റാണയും ശിവം ദുബെയും എങ്ങനെയാണ് ഇടം കണ്ടെത്തിയതെന്നും ശ്രീകാന്ത് ചോദിച്ചു.

സെലക്ഷന്‍ കമ്മിറ്റി പിന്നോട്ട് നടക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കാരണം, റിങ്കുവും ശിവം ദുബെയും ഹര്‍ഷിത് റാണയുമൊന്നും കഴിഞ്ഞ ഐപിഎൽ സീസണില്‍ മികവ് കാട്ടിയവരല്ല. 2024ലെ ഐപിഎല്ലിലാണ് ഇവര്‍ തിളങ്ങിയത്, ശ്രീകാന്ത് കൂട്ടിച്ചേർത്തു. രാജ്യാന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഒരുപോലെ മികവ് കാട്ടിയ യശസ്വി ജയ്സ്വാള്‍ എങ്ങനെയാണ് ടീമില്‍ നിന്ന് പുറത്തായതെന്നും ശ്രീകാന്ത് ചോദിച്ചു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യ കുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഹർഷിത് റാണ, റിങ്കു സിംഗ്.

Related Posts