Your Image Description Your Image Description

കണ്ണൂർ: പാറ്റകൾ കാരണം ട്രെയിൻ വൈകിയത് രണ്ടു മണിക്കൂർ. കണ്ണൂർ-ബെംഗളൂരു (16512) എക്‌സ്പ്രസാണ് പാറ്റകൾ കാരണം രണ്ടു മണിക്കൂർ വൈകി ഓടിയത്. റയിൽവെ തന്നെയാണ് ട്രെയിൻ വൈകാനുള്ള കാരണം തുറന്നു പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്.

തിങ്കളാഴ്ച്ച വൈകീട്ട് 5.40-ന് കണ്ണൂരിൽനിന്ന് മംഗളൂരു വഴി ബെംഗളൂരുവിലേക്ക് പുറപ്പെട്ട ട്രെയിനാണ് പാറ്റകൾ കാരണം മണിക്കൂറുകൾ വൈകിയത്. ഇതേ ട്രെയിനിലെ എസ്-3 കംപാർട്ട്‌മെന്റിലെ യാത്രക്കാരായിരുന്നു നാവികസേന മുൻ കമാൻഡറായ കാഞ്ഞങ്ങാട്ടെ പ്രസന്ന ഇടയില്യവും അച്ഛൻ എ. കുഞ്ഞിരാമൻ നായരും. 8.10-ന് ട്രെയിൻ മംഗളൂരുവിൽ എത്തി. 10.10-ന് സുബ്രഹ്‌മണ്യറോഡിൽ എത്തിയ ട്രെയിൻ അവിടെ നിന്നു.

ഏറെനേരം നിർത്തിയിട്ടതിന്റെ കാരണം അന്വേഷിച്ച് പ്രസന്ന ഇടയില്യം ആപ്പിലൂടെ പരാതി അയച്ചു. നിമിഷങ്ങൾക്കകം റെയിൽവേ മറുപടി നൽകി. എസ്-6 കോച്ചിൽ പാറ്റകളുടെ ശല്യം ഉണ്ടെന്നും അത് സ്‌പ്രേ അടിച്ച് കളയുകയാണെന്നുമായിരുന്നു അറിയിപ്പ്. ഇത്തരം കാരണങ്ങളുടെ പേരിൽ യാത്ര വൈകുന്നത് ശരിയല്ലെന്നും എന്നാൽ റെയിൽവേ സത്യസന്ധമായ മറുപടി നൽകിയതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.

Related Posts