Your Image Description Your Image Description

കൊച്ചി: ആദിത്യ ബിർള ഗ്രൂപ്പിന്‍റെ ഗ്രാസിം ഇൻഡസ്ട്രീസിന്‍റെ കീഴിലുള്ള ബിർള ഓപസ് പെയിന്‍റ്സ്, ‘ബിർള ഓപസ് അഷ്വറൻസ്’ എന്ന പുതിയ ബ്രാൻഡ് കാമ്പെയ്‌ന് തുടക്കം കുറിച്ചു. . ഇന്ത്യൻ പെയിന്‍റ് വ്യവസായത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഉറപ്പായ ഈ സംരംഭം, ബിർള ഓപസ് പെയിന്‍റ്‌സിന്‍റെ മുന്തിയ ഉല്പന്ന ഗുണനിലവാരത്തിലും അസാധാരണമായ ഉപഭോക്തൃ സംതൃപ്തിയോടുള്ള പ്രതിബദ്ധതയിലും ഉള്ള അചഞ്ചലമായ ആത്മവിശ്വാസത്തെ അടിവരയിടുന്നു. സാധ്യമായ എല്ലാ കാലാവസ്ഥാ സാഹചര്യങ്ങളെയും ഉൾക്കൊള്ളുന്ന ഒരു വർഷത്തെ റീ-പെയിന്‍റിംഗ് വാറന്റി നാല് സീസണുകളിലും ചുവരുകൾ അതിജീവിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കുന്ന വിധത്തിൽ ശ്രദ്ധാപൂർവ്വം രൂപകല്പന ചെയ്‌തിട്ടുള്ളതാണ്. ബിർള ഓപസ് അഷ്വറൻസ് ഉൽപ്പന്നത്തിന്‍റെ നിലവിലുള്ള വാറണ്ടിക്ക് പുറമേ ഒരു അധിക ഗ്യാരണ്ടി കൂടിയാണ്.

Related Posts