Your Image Description Your Image Description

പെരുമണ്ണ ക്ലാരി ചെട്ടിയാൻകിണർ ജിവിഎച്ച്എസ്എസ് സ്കൂളിൽ പുതിയ ഹയർസെക്കൻഡറി ബ്ലോക്കിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ-തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കെപിഎ മജീദ് എംഎൽഎ അധ്യക്ഷത വഹിച്ചു. വിദ്യാകിരണം മിഷൻ പദ്ധതിയിൽ കിഫ്ബി വഴി അനുവദിച്ച 3.9 കോടി ചിലവിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. 2500 ൽ അധികം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പുതിയ കെട്ടിടം വരുന്നതോടെ കൂടുതൽ സൗകര്യം ഒരുങ്ങും.

 വിദ്യാ കിരണം മിഷൻ കോഡിനേറ്റർ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരിച്ചു. കില പി എം യു ചീഫ് മാനേജർ ആർ മുരളി പദ്ധതി നിർവഹണം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നുസൈബ അസീസ്, ജില്ലാ പഞ്ചായത്ത് അംഗം യാസ്മിൻ അരിമ്പ്ര, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൈനബ ചോനാത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ പൊതുവത്ത്, പെരുമണ്ണ പഞ്ചായത്ത് പ്രസിഡൻറ് ഷംസു പുതുമ, വൈസ് പ്രസിഡൻറ് ജസ്ന ടീച്ചർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുസ്തഫ കളത്തിങ്ങൽ, വാർഡ് മെമ്പർ ഷാജു കാട്ടകത്ത്,

മലപ്പുറം ആർ ഡി ഡി ഡോ. സതീഷ് ഡിജെ, ഡിഡി പി വി റഫീഖ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ തയ്യിൽ അലവി, കെ ഹരിദാസൻ, ചെറിയാപ്പു ഹാജി, സി കെ എ റസാക്ക്, ബുഷ്റു താടത്തിൽ, ഉമർ സി കെ, എസ് എം സി ചെയർമാൻ കെ പി പത്മനാഭൻ, പിടിഎ പ്രസിഡൻറ് അബ്ദുൽ മാലിക്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ നിബി ആൻറണി എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ വി ആർ കവിത സ്വാഗതവും ഹെഡ്മാസ്റ്റർ പി പ്രസാദ് നന്ദിയും പറഞ്ഞു.

Related Posts