Your Image Description Your Image Description

മമ്പാട് ഗ്രാമപഞ്ചായത്തില്‍ 3.90 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മമ്പാട് ഹയര്‍ സെക്കന്‍ഡറി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. എ.പി അനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എ കരീം, മമ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. ശ്രീനിവാസന്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ഇട്ടി, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷമീന കാഞ്ഞിരാല, മമ്പാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി മുഹമ്മദ്, പി ടി എ പ്രസിഡന്റ് അഷറഫ് ടാണ, പ്രിന്‍സിപ്പല്‍ പി സന്ധ്യ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഗവ. വി.എം.സി. എച്ച്.എസിലെ കെട്ടിട ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മൂന്ന് കോടി തൊണ്ണൂറു ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച കെട്ടിട ഉദ്ഘാടന ചടങ്ങില്‍ എ പി അനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം കെ വിനോദ്, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്‌ക്കര്‍ ആമയൂര്‍, വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം സീന, വൈസ് പ്രസിഡന്റ് സിദ്ദീഖ് പട്ടിക്കാടന്‍, മെമ്പര്‍മാരായ കെ ടി അജ്മല്‍, കെ കെ സാജിത, ഇ സിതാര, പ്രിന്‍സിപ്പല്‍ പി ഉഷ കുമാരി, ഹെഡ്മിസ്ട്രസ് പി ഉഷ എന്നിവര്‍ പങ്കെടുത്തു.

 

സമഗ്ര ശിക്ഷ കേരളം സ്റ്റാര്‍സ് വര്‍ണക്കൂടാരം പദ്ധതിയുടെ ഭാഗമായി ഏഴ് ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച വാണിയമ്പലം ശാന്തി നഗര്‍ ഗവ. എല്‍ പി സ്‌കൂളിലെ കുട്ടികളുടെ പാര്‍ക്ക് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എ പി അനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്‌ക്കര്‍ ആമയൂര്‍, വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം സീന, വണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് പട്ടിക്കാടന്‍, വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി ടി പി ജാബിര്‍, ഡി പി സി ടി.അബ്ദു സലിം, മെമ്പര്‍മാരായ ശ്രീലത സുരേഷ്, ദസാബുദ്ദീന്‍ റസാബ്, ഹെഡ്മിസ്ട്രസ് ആര്‍.അനിത തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts