Your Image Description Your Image Description

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് സ്ഫോടക വസ്തു കണ്ടെത്തി.ക്യാമ്പസിലെ ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്ഫോടക വസ്തു കണ്ടെത്തിയത്. ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി. സ്ഫോടക വസ്തു തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് വൈകുന്നേരമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.

ഒരു കവറിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. വിദ്യാർഥികളാണ് സ്‌ഫോടക വസ്തുക്കൾ കണ്ടത്. തുടർന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെ അപകടമുണ്ടാകാൻ സാധ്യതയില്ലെന്ന് മനസിലാക്കിയ ശേഷം സ്ഫോടക വസ്തു കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃശൂരിൽ നിന്ന് വിദ​ഗ്ദ സംഘമെത്തി പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

Related Posts