Your Image Description Your Image Description

തർ എനർജി തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് സ്‍കൂട്ടർ 450S ന്റെ പുതിയ വകഭേദം ഇന്ത്യയിൽ പുറത്തിറക്കി. ഈ പുതിയ മോഡലിന് 3.7 kWh ബാറ്ററി ലഭിക്കുന്നു. 1.46 ലക്ഷം രൂപയാണ് അതിന്റെ എക്സ്-ഷോറൂം വില. ഈ മോഡലിലൂടെ, എൻട്രി ലെവൽ സ്‍കൂട്ടറിൽ പോലും ദീർഘദൂര ശേഷി നൽകുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒറ്റ ചാർജിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ ഇത്തവണ കമ്പനി സ്‍കൂട്ടറിന്റെ ബാറ്ററി വർദ്ധിപ്പിച്ചിട്ടുണ്ട്. സ്പോർട്ടി പ്രകടനത്തോടൊപ്പം ദീർഘദൂര റേഞ്ച് ആഗ്രഹിക്കുന്ന റൈഡർമാർക്കുള്ളതാണ് ഈ സ്‍കൂട്ടർ. പുതിയ 450S ഇലക്ട്രിക് സ്കൂട്ടറിന് 3.7 kWh ബാറ്ററി ലഭിക്കുന്നു. ഇത് 115 കിലോമീറ്റർ (IDC സർട്ടിഫൈഡ്) ൽ നിന്ന് 161 കിലോമീറ്റർ (IDC സർട്ടിഫൈഡ്) ആയി വർദ്ധിപ്പിക്കുന്നു. 22 Nm ടോർക്ക് നൽകുന്ന 5.4 kW ഇലക്ട്രിക് മോട്ടോറാണ് ഇതിന് നൽകിയിരിക്കുന്നത്.

450S ന്റെ പരമാവധി വേഗത 90 kmph ആണ്. കൂടാതെ ഇതിന് 3.9 സെക്കൻഡിനുള്ളിൽ 0 മുതൽ 40 kmph വരെ വേഗത കൈവരിക്കാൻ കഴിയുന്നു. റൈഡർക്ക് റൈഡ് തിരഞ്ഞെടുക്കാൻ, ഇതിന് സ്മാർട്ട് ഇക്കോ, ഇക്കോ, റൈഡ്, സ്പോർട്ട് എന്നിങ്ങനെ നാല് റൈഡ് മോഡുകൾ ഉണ്ട്. വലിയ ബാറ്ററി ലഭിക്കുന്നുണ്ടെങ്കിലും ഈ സ്‍കൂട്ടറിന്‍റെ രൂപകൽപ്പന സ്റ്റാൻഡേർഡ് 450S ന് സമാനമാണ്. ഈ സ്‍കൂട്ടറിന് ഷാർപ്പായിട്ടുള്ള രൂപകൽപ്പന ലഭിക്കുന്നു. ഒപ്പം മുന്നിലും പിന്നിലും 12 ഇഞ്ച് വീലുകളുമുണ്ട്. ടേൺ-ബൈ-ടേൺ നാവിഗേഷൻ കാണിക്കുകയും ഈതർസ്റ്റാക്ക് ഒടിഎ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളെ പിന്തുണയ്ക്കുകയും ചെയ്യുന്ന 7 ഇഞ്ച് എൽസിഡി സ്‌ക്രീനും 450S-ന് ലഭിക്കുന്നു.

സുരക്ഷയ്ക്കായി, സ്‍കൂട്ടറിൽ ഓട്ടോഹോൾഡ്, ഫാൾ സേഫ്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, അലക്‌സ ഇന്റഗ്രേഷൻ തുടങ്ങിയ സവിശേഷതകൾ ഉണ്ട്. ഒരു ഹോം ചാർജർ ഉപയോഗിച്ച് ബാറ്ററി 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 4.5 മണിക്കൂർ എടുക്കും. ഈ പുതിയ ഏതർ 450S സ്‍കൂട്ടർ ഏഥർ 870 വാറന്റി പാക്കേജിനൊപ്പം വരുന്നു. ഇത് ബാറ്ററിക്ക് എട്ട് വർഷം അല്ലെങ്കിൽ 80,000 കിലോമീറ്റർ വാറന്റി നൽകുന്നു. കുറഞ്ഞത് 70 ശതമാനം ബാറ്ററി ഗ്യാരന്‍റി ഇതിൽ ഉൾപ്പെടുന്നു. കമ്പനി സ്‍കൂട്ടറിന്റെ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു. ഓൺലൈനായോ ഏതർ സ്റ്റോർ സന്ദർശിച്ചോ സ്‍കൂട്ടർ ബുക്ക് ചെയ്യാവുന്നതാണ്. സ്‍കൂട്ടറിന്റെ ഡെലിവറി 2025 ഓഗസ്റ്റ് മുതൽ ആരംഭിക്കും.

Related Posts