Your Image Description Your Image Description

നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ സ്വന്തമായി ഭൂമിയും വീടുമില്ലാത്തവർക്കായി സംസ്ഥാന സർക്കാരിന്റെ ‘മനസ്സോടിത്തിരി മണ്ണ്’ എന്ന കാമ്പയിനിന്റെ ഭാഗമായി പ്രവാസി വ്യവസായിയും നെല്ലിക്കുഴി സ്വദേശിയുമായ സമീർ പൂക്കുഴി ഗ്രാമപഞ്ചായത്തിന് ചെറുവട്ടൂർ ആശാൻപടിയിൽ വാങ്ങി നൽകിയ 42 സെന്റ് സ്ഥലത്ത് അദ്ദേഹം തന്നെ സൗജന്യമായി നിർമ്മിച്ചു നൽകുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപന കർമ്മം നടന്നു. ശിലാസ്ഥാപന ചടങ്ങ് ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു.

രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. അതിൽ സർക്കാർ നിർമ്മാണം നടത്തുന്ന ആദ്യത്തെ ലൈഫ് മിഷൻ ഫ്ലാറ്റിന്റെ നിർമ്മാണം നേരത്തെ ആരംഭിച്ചിരുന്നു. ആദ്യസമുച്ചയത്തിൽ 24 ഫ്ലാറ്റുകളാണ് ഉള്ളത്. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇന്ന് ശിലാ സ്ഥാപനം നടത്തിയ രണ്ടാമത്തെ ഫ്ലാറ്റ് സമുച്ചയത്തിൽ 18 ഫ്ലാറ്റുകളാണ് ഒരുക്കുന്നത്.

ചടങ്ങിൽ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സമീർ പൂക്കുഴി എന്നിവർ മുഖ്യ അതിഥികളായി. എഫ്.ഐ.ടി ചെയർമാൻ ആർ.അനിൽകുമാർ, എം.പി.ഐ ചെയർമാൻ ഇ.കെ ശിവൻ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശോഭ വിനയൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം അലി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൃദുല ജനാർദ്ദനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ബി ജമാൽ, ലൈഫ് കോർഡിനേറ്റർ ഏണസ്റ്റ് , വാർഡ് മെമ്പർമാരായ ടി.എം അബ്ദുൾ അസീസ്, കെ.കെ നാസർ, അരുൺ സി. ഗോവിന്ദൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.എം അസീസ്, മുൻ ജില്ലാ പഞ്ചായത്ത് അംഗം കെ.എം പരീത്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സഹീർ കോട്ടപറമ്പിൽ, പി.കെ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Posts