Your Image Description Your Image Description

 


 

കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് സാമൂഹ്യാധിഷ്ഠിത വിപണന-വിതരണ സംവിധാനം ഒരുക്കുന്നതിനായി ആരംഭിച്ച കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി 15 വർഷം പൂർത്തിയാക്കി. സംരംഭകർ, ഹോംഷോപ്പ് ഓണേഴ്സ്, മാനേജ്മെന്റ് ടീം എന്നിങ്ങനെ മൂന്നു ഘടകങ്ങളിലായി പ്രവർത്തിക്കുന്ന ഹോംഷോപ്പ് കമ്മ്യൂണിറ്റി മാർക്കറ്റിംഗ് നെറ്റ്‌വർക്കാണ്. സംരംഭകരിൽ നിന്ന് ഉത്പന്നങ്ങൾ ശേഖരിച്ച് കുടുംബശ്രീ അംഗങ്ങളായ ഹോംഷോപ്പ് ഓണേഴ്സുകൾ ഉപഭോക്താക്കളിലെത്തിക്കുന്നു. വിപണനവും ഭരണവും മാനേജ്മെന്റ് ടീം മുഖേനയാണ് നടക്കുന്നത്.

പ്രാദേശിക ഉത്പാദകരെയും ഉപഭോക്താക്കളെയും ബന്ധിപ്പിച്ച് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്നതിലൂടെ പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും പദ്ധതിയ്ക്ക് വലിയ സംഭാവന നൽകാനായിട്ടുണ്ട്. 2024–25 സാമ്പത്തിക വർഷത്തിൽ 18.66 കോടി രൂപയുടെ വിറ്റുവരവാണ് പദ്ധതിയിൽ നിന്ന് ലഭിച്ചത്. നിലവിൽ 51 മാനേജ്മെന്റ് ടീമുകൾക്ക് കീഴിൽ 7000-ൽ കൂടുതൽ ഹോംഷോപ്പ് ഓണേഴ്സുകളും 1000-ൽപ്പരം സംരംഭകരും പ്രവർത്തിക്കുന്നു.

പദ്ധതിയുടെ 15-ാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനതല സംഗമം 2025 ആഗസ്റ്റ് 4-ന് രാവിലെ 10 മണിക്ക് കളമശേരി സമ്രാ കൺവെൻഷൻ സെന്ററിൽ നടക്കും.

തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും.

കുടുംബശ്രീ,എക്സിക്യൂട്ടീവ് ഡയറക്‌ടർ എച്ച്. ദിനേശൻ ഐഎഎസ് ചടങ്ങിൽ സ്വാഗതം പറയും.എം പി,എറണാകുളം ഹൈബി ഈഡൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ,സ്പെഷ്യൽ സെക്രട്ടറി തദ്ദേശസ്വയംഭരണ വകുപ്പ്ടി വി അനുപമ ഐഎഎസ് ,എറണാകുളം ജില്ലാകളക്ടർ എൻ.എസ്.കെ ഉമേഷ് ഐഎഎസ്,എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുക്കും.

ചെയർപേഴ്സൺ,കളമശേരി നഗരസഭ സീമ കണ്ണൻ,ചെയർപേഴ്സൺ തൃപ്പൂണിത്തുറ നഗരസഭ & ഗവേണിംഗ് ബോഡി അംഗം,കുടുംബശ്രീരമ സന്തോഷ്,ജനറൽ സെക്രട്ടറി, ചേബർ ഓഫ് മുനിസിപ്പൽ ചെയർമാൻഎം.ഒ ജോൺബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,വാഴക്കുളം ബ്ലോക്ക്അൻവർ അലി,പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പി കെ ചന്ദ്രശേഖരൻ നായർ,വൈസ് ചെയർപേഴ്സൺ, കളമശേരി നഗരസഭ, വാർഡ് മെമ്പർ സൽമ അബൂബക്കർ,സിഡിഎസ് ചെയർപേഴ്സൺ, കളമശേരി ഈസ്റ്റ് സിഡിഎസ് സുജാത വേലായുധൻ,എന്നിവർ ആശംസകൾ അർപ്പിക്കും.

കുടുംബശ്രീ പ്രോഗ്രാം ഓഫീസർ എസ് ശ്രീകാന്ത് ,കുടുബംശ്രീ അസിസ്റ്റന്റ് ജില്ലാമിഷൻ കോ-ഓർഡിനേറ്റർമാരായ എം.ഡി സന്തോഷ് , അമ്പിളി തങ്കപ്പൻ, കെ.ആർ രജിത ,കെ.സി അനുമോൾ  എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർറ്റി.എം. റെജീന നന്ദി പ്രകാശിപ്പിക്കും.

വ്യത്യസ്ത ജില്ലകളിലെ വിജയ മാതൃകകൾ അവതരിപ്പിക്കുകയും മറ്റ് ജില്ലകളിലേക്കുള്ള പുനരാവൃത്തിക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ചടങ്ങാണ് കുടുബംശ്രീ ഹോംഷോപ്പ് സംസ്ഥാനതല സംഗമം.കുടുംബശ്രീ ഉത്പനങ്ങൾ ഓൺലൈനിലൂടെ ലഭ്യമാകുന്ന ,പോക്കറ്റ് മാർട്ട് എന്ന മൊബൈൽ ആപ്പിലൂടെയുള്ള ആദ്യ വിപണന ഉദ്ഘാടനവും ഓണ ഗിഫ്റ്റ് ഹാമ്പർ വിതരണവുംചടങ്ങിൽ നടക്കും

Related Posts