Your Image Description Your Image Description

പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പരുക്കേറ്റ കായികതാരങ്ങൾക്ക് ആശ്വാസമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ്മിഷന്റെ സ്പോർട്സ് ആയുർവേദ വിഭാഗവും. നൂറിലധികം കായികതാരങ്ങളാണ് ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയത്.

ഭാരതീയ ചികിത്സാ വകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ. ജുവൈൽ ജോസ്, പാലാ ഗവണെമെന്റ് ആയുർവേദ ആശുപത്രിയിലെ നാഷണൽ ആയുഷ്മിഷന്റെ സ്പോർട്സ് ആയുർവേദ പദ്ധതിയിലെ മെഡിക്കൽ ഓഫീസർ ഡോ. ദിയ ജോർജ്, തെറാപ്പിസ്റ്റുമാരായ മനു കെ.സോമൻ, എം.എസ്. അജിത്, ശാലുമോൾ ശശിഎന്നിവരടങ്ങുന്ന ടീം ആണ് കായികമേളയിലുടനീളം സേവനവുമായി ഉണ്ടായിരുന്നത്.

Related Posts