Your Image Description Your Image Description

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കൂലിയുടെ പ്രൊമോഷൻ തിരക്കുകളിലാണ് അദ്ദേഹം. ഇതിനിടെ, താൻ നായകനായി അഭിനയിക്കുന്ന പുതിയ സിനിമയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ്. കൂലിയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ലോകേഷ് ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. സിനിമകളെക്കുറിച്ചും സാഹിത്യകൃതികളെക്കുറിച്ചും സംസാരിച്ച് താനും അരുൺ മാതേശ്വരനും സുഹൃത്തുക്കളായെന്ന് ലോകേഷ് പറഞ്ഞു.”റാം സാറിന്റെ പിറന്നാൾ പാർട്ടിക്കിടെയാണ് എന്നോട് അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചത്.

ഒരു ആക്ഷൻ സിനിമ പരീക്ഷിച്ചു നോക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം അപ്പോൾ ധനുഷ് സാറിനൊപ്പം ഇളയരാജ സാറിന്റെ ബയോപിക്ക് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. ചില കാരണങ്ങളാൽ ആ പ്രൊജക്ട് വൈകുന്നുണ്ടായിരുന്നു,” ലോകേഷ് പറഞ്ഞു. ഇതൊരു ഗാങ്‌സ്റ്റർ ചിത്രമാണെന്നും സിനിമയ്ക്കായി താൻ താടിയും മീശയും വളർത്തുകയും ഭാരം കുറയ്ക്കുകയും ചെയ്യുകയാണെന്നും ലോകേഷ് വ്യക്തമാക്കി. നായകനാകുന്നത് ആദ്യമായി ആണെങ്കിലും, ലോകേഷ് കനകരാജ് തന്റെ തന്നെ ചിത്രങ്ങളിലൂടെ ക്യാമറയ്ക്ക് മുൻപിൽ എത്തിയിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത വിജയ് ചിത്രം മാസ്റ്ററിൽ ലോകേഷ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്തായാലും വരാനിരിക്കുന്ന ലോകേഷ് ചിത്രത്തിനായുള്ള ആവേശത്തിലാണ് ആരാധകർ

Related Posts