Your Image Description Your Image Description

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജയറാം. കുടുംബ ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച നടനെ അടുത്തിടെയൊന്നും മലയാള സിനിമയിൽ കാണാറില്ല. കഴിഞ്ഞ കുറച്ച് നാളുകളായി അന്യഭാഷ ചിത്രങ്ങളിൽ അഭിനയിക്കുന്നതിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരു മലയാള സിനിമയിൽ ഒരുമിച്ചഭിനയിക്കാനൊരുങ്ങുകയാണ്. ഇതിനിടെ ഇത്രയും കാലം മലയാള സിനിമയിൽ അഭിനയിക്കാത്തതിന്റെ കാരണം ഒരു വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം.

ജയറാമിന്റെ വാക്കുകൾ

‘ഒന്നര വർഷത്തിന് മുകളിലായി ഞാൻ മലയാളത്തിലൊരു സിനിമ ചെയ്‌തിട്ട്. അതിന് ശേഷം എന്തുകൊണ്ട് മലയാള സിനിമ ചെയ്യുന്നു എന്ന് ആളുകൾ ചോദിക്കാറുണ്ട്. മറ്റൊന്നുമല്ല, മനസിനെ 100 ശതമാനം തൃപ്‌തിപ്പെടുത്തുന്ന തിരക്കഥ വരാത്തതാണ് കാരണം. ആ ഇടവേളകളിൽ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിക്കുകയായിരുന്നു. നായകതുല്യമല്ലാത്ത വേഷങ്ങളായിരുന്നു അവയെല്ലാം. നല്ല സിനിമയ്‌ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് ഇതെല്ലാം ചെയ്‌തത്.ഇപ്പോൾ ഞാനും കാളിദാസും ചേർന്നൊരു മലയാള സിനിമ ചെയ്യാൻ പോവുകയാണ്. ജൂഡ് ആന്റണി തിരക്കഥ പറഞ്ഞപ്പോൾ ഞങ്ങൾക്ക് ഇഷ്‌ടപ്പെട്ടു. അച്ഛനും മകനും ചേർന്ന് ചെയ്‌താൽ നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. കേട്ടപ്പോൾ തന്നെ സന്തോഷമായി. കാളിദാസിനും മലയാളത്തിലേക്ക് ഓഫറുകൾ വരുന്നുണ്ടെങ്കിലും നല്ലതൊന്നും അല്ലായിരുന്നു. അങ്ങനെ അവനും ഇത്തരത്തിലൊരു ചിത്രം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. ഒരുപാട് സന്തോഷമുണ്ട്.’ എന്നാണ് ജയറാം പറഞ്ഞത്

Related Posts