Your Image Description Your Image Description

ലൈംഗികതയും അശ്ലീല ഉള്ളടക്കവും സംപ്രേക്ഷണം ചെയ്തതിനെ തുടർന്ന് ഉല്ലു, എഎൽടിടി, ഡെസിഫ്ലിക്സ്, ബിഗ് ഷോട്ട്സ് ഉൾപ്പെടെ 25 ജനപ്രിയ സ്ട്രീമിംഗ് ആപ്ലിക്കേഷനുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. രാജ്യത്തെ ഐടി നിയമങ്ങളും നിലവിലുള്ള അശ്ലീലത വിരുദ്ധ നിയമങ്ങളും ലംഘിച്ച് ഈ പ്ലാറ്റ്‌ഫോമുകൾ ‘സോഫ്റ്റ് പോൺ’ എന്ന് വിശേഷിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കൃത്യമായ ഉള്ളടക്ക നിയന്ത്രണമില്ലാതെ ‘ഇറോട്ടിക് വെബ് സീരീസ്’ എന്ന പേരിൽ മുതിർന്നവർക്കുള്ള ഉള്ളടക്കം ഈ ആപ്പുകൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച നിരവധി പരാതികളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) നടപടിയെടുത്തത്. അശ്ലീല കണ്ടന്‍റുകൾ പ്രായപൂർത്തിയാകാത്തവർക്ക് എളുപ്പത്തിലുള്ള ലഭ്യത തടയുന്നതിനും ഡിജിറ്റൽ ഉള്ളടക്കം മാന്യതയുടെയും നിയമത്തിന്‍റെയും പരിധിയിൽ നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ നിരോധനം ലക്ഷ്യമിടുന്നത്.

ആഭ്യന്തര മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, നിയമകാര്യ വകുപ്പ്, ഫിക്കി, സിഐഐ തുടങ്ങിയ വ്യവസായ സംഘടനകൾ, വനിതാ അവകാശ, ശിശു അവകാശ മേഖലകളിലെ വിദഗ്ധർ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.

Related Posts