Your Image Description Your Image Description

ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസമേഖലയില്‍ വിദ്യാമൃതം എന്ന പേരില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷീബ മുഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാഭ്യാസരംഗത്ത് അക്കാദമിക് നിലവാരമുയര്‍ത്തുന്നതിനായുള്ള മികവ്, മനശാസ്ത്ര വിദ്യാഭ്യാസ പഠന സഹായ പദ്ധതി, പ്രത്യേക അധ്യാപികയെ നിയമിച്ച് കായികക്ഷമതാ പരിശീലനം, എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കുള്ള പരിശീലനം, പ്രവര്‍ത്തി പരിചയ കരകൗശല പരിശീലനം, അക്ഷരമുറ്റം വായനാക്കളരിയുടെ ഭാഗമായി വര്‍ത്തമാന പത്രങ്ങള്‍ ലഭ്യമാക്കല്‍, പഞ്ചായത്തിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങള്‍ക്കും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സോക്ക് പിറ്റ് നിര്‍മ്മിച്ച് നല്‍കല്‍, വിവിധ മേഖലകളില്‍ മികവ് തെളിയിക്കുന്ന കുട്ടികളെ ആദരിക്കുന്ന പ്രതിഭാസംഗമവും സ്‌കില്‍ ഡവലപ്‌മെന്റ് പാര്‍ക്കും, പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പഠനോപകരണങ്ങളും ലാപ്‌ടോപ്പും ഉപരി പഠനത്തിന് സ്‌കോളര്‍ഷിപ്പും നല്‍കല്‍, ഗവ. എല്‍.പി സ്‌കൂളുകള്‍ക്ക് വിദ്യാര്‍ഥി സൗഹൃദ പെയിന്റിംഗ്, മലയിഞ്ചി സ്‌കൂള്‍ കുടിവെള്ള പദ്ധതിയും അറ്റകുറ്റപ്പണികളും, എസ്.എസ്.കെ.വിഹിതം നല്‍കല്‍, അമയപ്ര എല്‍ പി സ്‌കൂളിന് പുതിയ ടോയ്‌ലറ്റ് കോംപ്ലക്‌സ് തുടങ്ങി 49 ലക്ഷം രൂപയുടെ വിവിധ പദ്ധതികളാണ് വിദ്യാമൃതത്തില്‍ ഉള്‍പ്പെടുന്നത്.

Related Posts