Your Image Description Your Image Description

ന്ത്യൻ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് മുന്നറിയിപ്പുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി രം​ഗത്ത്. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മാന്‍ ഗില്ലിന് ഇത് ഹണിമൂണ്‍ കാലഘട്ടമാണെന്നും ഇനിയാണ് ഗില്‍ ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയില്‍ യഥാര്‍ത്ഥ സമ്മര്‍ദ്ദം അനുഭവിക്കാന്‍ പോകുന്നതെന്നുമാണ് ഗാംഗുലി മുന്നറിയിപ്പ് നല്‍കിയത്.

ഗില്ലിന്‍റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ കണ്ടത്. ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് മാത്രം 146 റണ്‍സ് ശരാശരിയില്‍ 585 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. എന്നാല്‍ മുന്നോട്ടുള്ള പാത ഇതുപോലെ സുഗമമാകണമെന്നില്ല. ഇത് ഗില്ലിന്‍റെ ഹണിമൂൺ കാലഘട്ടം മാത്രമാണ്. വരും മത്സരങ്ങളില്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ഗില്ലിന് മനസിലാവും. പ്രത്യേകിച്ച് ഇംഗ്ലണ്ടിനെതിരായ അടുത്ത മൂന്ന് ടെസ്റ്റിലും ഗില്‍ സമ്മര്‍ദ്ദം അനുഭവിക്കുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങിയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ 336 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ഇന്ത്യ പരമ്പരയില്‍ സ്വന്തമാക്കിയത്. ബാറ്ററെന്ന നിലയില്‍ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഗില്‍ രണ്ടാം ടെസ്റ്റിന്‍ററെ ആദ്യ ഇന്നിങ്സിൽ 269 ഉം രണ്ടാം ഇന്നിംഗ്സില്‍ 161ഉം റണ്‍സെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts