Your Image Description Your Image Description

മലപ്പുറം: റോഡിലെ കുഴില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഏഴുവയസുകാരിക്ക് ദാരുണന്ത്യം. പാണ്ടിക്കാട് കക്കുളത്ത് വെച്ചാണ് അപകടമുണ്ടായത്. വളരാട് കൊപ്പം സ്വദേശി ശിബിലി ഓടിച്ച ഓട്ടോയാണ് മറിഞ്ഞത്. ശിബിലിയുടെ മകള്‍ ഹവ്വാസിയ (7) ആണ് മരിച്ചത്. പാണ്ടിക്കാട് ടൗൺ ജി എം എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് ഹവ്വാസിയ. റോഡിലെ മഴവെള്ളം നിറഞ്ഞ കുഴിയില്‍ ഓട്ടോ വീണ് മറിയുകയായിരുന്നു. തിങ്കളാഴ്ച രാത്രിയില്‍ ബന്ധുവീട്ടിലെ സല്‍ക്കാരത്തിന് പോയി മടങ്ങി വരുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടത്.

വീഴ്ചയുടെ ആഘാതത്തില്‍ മുന്‍ചക്രത്തിന്‍റെ ആക്സില്‍ പൊട്ടി ഓട്ടോ മറിയുകയായിരുന്നു. പുറത്തേക്ക് തെറിച്ചു വീണ സിയയുടെ തല റോഡിലിടിക്കുകയും ചെയ്തു. പരുക്കേറ്റ സിയയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉമ്മയും സഹോദരനുമടക്കം ഓട്ടോയിലുണ്ടായിരുന്ന മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. അപകടത്തിന് പിന്നാലെ കുഴി അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts