Your Image Description Your Image Description

നപ്രിയ ഇലക്ട്രിക് ടൂവീലർ നിർമ്മാതാക്കളായ ആതർ എനർജി ഇലക്ട്രിക് സ്‍കൂട്ടറിന്‍റെ പുതിയ റിസ്റ്റ എസ് 3.7kWh വേരിയന്റ് പുറത്തിറക്കി. 1.38 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് ഈ സ്‍കൂട്ടർ എത്തുന്നത്. പുതിയ വേരിയന്റിനായുള്ള ബുക്കിംഗ് ഇപ്പോൾ രാജ്യമെമ്പാടും ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഡെലിവറികൾ ആരംഭിക്കാൻ സാധ്യതയുണ്ട്. ഉയർന്ന റേഞ്ച് തേടുന്ന ഉപഭോക്താക്കളെയാണ് ഈ പുതിയ മിഡ്-സ്പെക്ക് വേരിയന്റ് ലക്ഷ്യമിടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 2025 ഏഥർ റിസ്റ്റ എസ് 3.7kWh വലിയ 3.7kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നു. ഇത് ഒറ്റ ചാർജ്ജിൽ 159 കിലോമീറ്റർ റേഞ്ച് നൽകുന്നു.

റിസ്റ്റ ഫാമിലി ഇലക്ട്രിക് സ്‍കൂട്ടറിന്റെ ഈ പുതിയ മിഡ്-സ്പെക്ക് വേരിയന്റിൽ ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ 7 ഇഞ്ച് എൽസിഡി കൺസോൾ ഉൾപ്പെടുന്നു. തെഫ്റ്റ് അലേർട്ടുകൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഫാസ്റ്റ് ചാർജിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൃത്യമായ ചാർജിംഗ് സമയം ഏഥർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുതിയ വേരിയന്റ് പ്രോ പായ്ക്കിന് കീഴിൽ ലഭ്യമായ ഏഥറിന്റെ ‘എയ്റ്റ്70’ ബാറ്ററി വാറന്റി പ്രോഗ്രാമിനൊപ്പം (8 വർഷം/80,000 കിലോമീറ്റർ) വാഗ്‍ദാനം ചെയ്യുന്നു. ഇത് ഒടിഎ (ഓവർ-ദി-എയർ) അപ്‌ഡേറ്റുകളെയും പിന്തുണയ്ക്കുന്നു. ദിവസേനയുള്ള അവശ്യവസ്‍തുക്കൾ എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ സീറ്റിനടിയിൽ 34 ലിറ്റർ സ്റ്റോറേജ് ശേഷി ഈ സ്‍കൂട്ടറിന് ഉണ്ട്.

സ്കൂട്ടർ വിഭാഗത്തിലെ ഏറ്റവും വലിയ സീറ്റുള്ള സ്‍കൂട്ട എന്ന പേരിൽ റിസ്റ്റ അറിയപ്പെടുന്നു. റൈഡർക്കും പിൻസീറ്റിലിരിക്കുന്നവർക്കും സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് വിശാലമായ സ്ഥലവും പ്രായോഗികമായ ഫ്ലോർബോർഡ് രൂപകൽപ്പനയും ഇതിനുണ്ട്. പുതിയ റിസ്റ്റ എസ് 3.7kWh വേരിയന്റ് ആതറിന്റെ പ്രശസ്തമായ എഞ്ചിനീയറിംഗ് മാനദണ്ഡങ്ങൾ നിലനിർത്തുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ എസ് 3.7 kWh വേരിയന്റിനായുള്ള ബുക്കിംഗ് ഇപ്പോൾ ഇന്ത്യയിലുടനീളം ആതറിന്റെ എക്സ്പീരിയൻസ് സെന്ററുകളിലൂടെയും വെബ്‌സൈറ്റിലൂടെയും തുറന്നിട്ടുണ്ട്. ഡെലിവറികൾ ഈ മാസം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts