Your Image Description Your Image Description

‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ സർവ്വം മായയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. നിവിൻ പോളി നായകനായെത്തുന്ന ചിത്രത്തിൽ പ്രീതി മുകുന്ദനും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. കൂടാതെ ഇതുവരെ കാണാത്ത ലുക്കിലായിരിക്കും നിവിൻ എത്തുകയെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

നെറ്റിയിൽ ഭസ്മക്കുറിയും കള്ളനോട്ടവുമായി നിൽക്കുന്ന നിവിൻ പോളിയെയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ട പോസ്റ്ററിൽ കാണാനാവുക. ദ് ഗോസ്റ്റ് നെക്സ്റ്റ് ഡോർ’ എന്ന അടിക്കുറിപ്പോടെയാണ് ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. ചിത്രത്തിൽ നിവിൻ പോളി , പ്രീതി മുകുന്ദൻ എന്നിവരെ കൂടാതെ റിയ ഷിബുഅജു വർ​ഗീസ്, ജനാർദ്ദനൻ, അൽത്താഫ് സലിം, വിനീത്, രഘുനാഥ് പാലേരി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജസ്റ്റിൻ പ്രഭാകരൻ സംഗീതം ഒരുക്കുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയാണ് തിയറ്ററുകളിലെത്തുക.

Leave a Reply

Your email address will not be published. Required fields are marked *

Related Posts