Home » Blog » kerala Max » മീനച്ചിലിന്റെ കാവലാൾക്ക് പുതുതലമുറയുടെ പ്രണാമം; കുമരകത്ത് പുഴയോര ശുചീകരണം നടത്തി ഇഞ്ചിയോൺ കിയ
IMG-20260612-WA0013

കോട്ടയം, ജൂൺ 11, 2026 : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മീനച്ചിലാറ്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വഞ്ചിയിലിരുന്ന് നീക്കം ചെയ്ത് രാജ്യത്തിന് മാതൃകയായ കെ.വി. രാജപ്പനോടുള്ള ആദരസൂചകമായി കുമരകത്ത് പുഴയോര ശുചീകരണം നടത്തി ഇഞ്ചിയോൺ കിയ. കുമരകം എസ്.കെ.എം ഹയർ സെക്കൻഡറി സ്കൂളുമായി സഹകാരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

സ്കൂൾ പ്രിൻസിപ്പൽ സുനിതയുടെ പിന്തുണയോടെ നടന്ന ദൗത്യത്തിൽ പത്തോളം എൻ.എസ്.എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികളും ഇഞ്ചിയോൺ കിയയിലെ അഞ്ച് പ്രതിനിധികളും ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

പങ്കെടുത്ത വിദ്യാർഥികൾക്ക് ഇഞ്ചിയോൺ കിയ സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തു. രാജപ്പന്റെ പരിസ്ഥിതി ദൗത്യത്തെ ആദരിച്ചുകൊണ്ട് തയ്യാറാക്കിയ ഒരു ചെറിയ ഡോക്യുമെന്ററിയും ഇതോടൊപ്പം പുറത്തിറക്കി.

ഡോക്യുമെന്ററി കാണുന്നതിനായി ക്യു.ആർ. കോഡ് സ്കാൻ ചെയ്യുക.

ഡോക്യുമെന്ററിയുടെ ലിങ്ക്: https://youtu.be/cqOMVvShc1k

***

ഫോട്ടോ ക്യാപ്ഷൻ: കുമരകത്ത് പുഴയോര ശുചീകരണം നടത്തുന്ന ഇഞ്ചിയോൺ കിയയിലെ പ്രതിനിധികളും എസ്.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും