Your Image Description Your Image Description

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയെ ആദ്യമായി കണ്ട രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. ധോണിയെ ആദ്യമായി കണ്ടയുടൻ ധോണിയെ ബോളിവുഡ് താരമായി കാണണമെന്നാണ് ശിഖർ ധവാൻ ആവശ്യപ്പെട്ടത്. ‘ദി വൺ: ക്രിക്കറ്റ്, മൈ ലൈഫ് ആൻഡ് മോർ’ എന്ന തന്റെ ഓർമ്മപുസ്തകത്തിലാണ് ധവാൻ ഇക്കാര്യം വിവരിച്ചത്.

 

2010 സമയത്ത് ഇന്ത്യയുടെ ഏകദിന ടീമിൽ താൻ എത്തിയപ്പോഴാണ് സഹതാരമായ ധോണിയോട് ഇക്കാര്യം പറഞ്ഞതെന്ന് ധവാൻ പറയുന്നു. ധോണിയെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹത്തെ ഒരു ബോളിവുഡ് ചിത്രത്തിൽ കാസ്റ്റ് ചെയ്യണമെന്ന് താൻ ആ​ഗ്രഹിച്ചെന്നാണ് താരം വ്യക്തമാക്കിയത്. നീളമുള്ള മുടിയും നല്ല ചിരിയുമുളള ഒരു സിനിമാ താരത്തെ പോലെയായിരുന്നു ധോണി അന്ന് ഉണ്ടായിരുന്നതെന്നും ധവാൻ പറഞ്ഞു.

 

ധോണിയുമായി സംസാരിച്ചിരുന്ന സമയത്ത് ഞാൻ അദ്ദേഹത്തോട് പറഞ്ഞു; “എനിക്ക് ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം, നിന്നെ ഒരു ബോളിവുഡ് താരമാക്കണം. ഇതുകേട്ട് ധോണി തലയാട്ടി ചിരിക്കുകയാണ് ചെയ്തത്” ശിഖർ ധവാൻ‌ ഓർത്തെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts