Your Image Description Your Image Description

കോഴിക്കോട് : അമിത വേഗതയിലെത്തിയ കാര്‍ കാല്‍നടയാത്രക്കാരെ ഇടിച്ചിട്ടു. ഇന്നലെ വൈകീട്ടോടെ പാവങ്ങാട്- ഉള്ള്യേരി സംസ്ഥാന പാതയില്‍ കുനിയില്‍ കടവ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. അത്തോളി ചെത്തില്‍ മീത്തല്‍ സുന്ദരന്‍, അണ്ട്യാംകണ്ടി ജാനകി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അമിത വേഗതയിലെത്തിയ കാര്‍ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സുന്ദരനെയും ജാനകിയെയും ഇടിച്ചിടുകയായിരുന്നു. തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ പോയി. പരിക്കേറ്റവരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *