Your Image Description Your Image Description

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി.ഈ സാഹചര്യത്തിൽ ഇന്ന് (ഞായർ) രാവിലെ 10ന്‌ സ്‌പിൽവേ ഷട്ടർ തുറക്കാൻ കേരള –തമിഴ്‌നാട്‌ അധികൃതർ ധാരണയായി. പ​ര​മാ​വ​ധി ആ​യി​രം ഘ​ന​യ​ടി​വെ​ള്ളം തു​റ​ന്നു​വി​ടും.

10 സ്‌പിൽവേ ഷട്ടറുകൾ 10 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 600 മുതൽ 1000 ഘനയടി വെള്ളം തുറന്നുവിടാനാണ്‌ തീരുമാനം. 13 സ്‌പിൽവേ ഷട്ടറുകളുണ്ട്‌. തുറന്നുവിടുന്ന വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മുന്നൊരുക്കങ്ങളും സ്വീകരിച്ചു.

അ​ണ​ക്കെ​ട്ടി​ല്‍​നി​ന്നു​ള്ള വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യാ​ലും പെ​രി​യാ​ര്‍ തീ​ര​ത്ത് പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. അ​തേ​സ​മ​യം അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​നു​ള്ള എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ഇ​ടു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം വ്യക്തമാക്കി.

മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി 883 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. 20 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളും തു​റ​ന്നു.

Leave a Reply

Your email address will not be published. Required fields are marked *