Your Image Description Your Image Description

തൊടുപുഴ : മുതലക്കോടം പഴുക്കാക്കുളം കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപ്പന. പഴുക്കാക്കുളം ആക്കപ്പടിക്കൽ ബെന്നി ജോർജിനെയാണ് എക്‌സൈസ് അറസ്റ്റ്‌ചെയ്തത്. ഇയാളിൽ നിന്ന് 10.5 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തു.

വ്യാഴാഴ്ച കാഞ്ഞിരംപാറ ജംഗ്ഷനിൽനിന്നാണ് ഇയാൾ പിടിയിലാകുന്നത്. മദ്യം സൂക്ഷിക്കാൻ ഉപയോഗിച്ച സ്കൂട്ടറും വിൽപന നടത്തിക്കിട്ടിയ 500 രൂപയും കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *