Your Image Description Your Image Description

ചെന്നൈ : തമിഴ്നാട്ടിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി. റാണിപേട്ട് ജില്ലയിലെ ചിറ്റേരി സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആരക്കോണം-കാട്പാടി മെമു പാസഞ്ചർ ട്രെയിൻ പാളം തെറ്റിയത്.

സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ്‌ അപകടമുണ്ടായത്‌. ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുന്നതിന് മുമ്പ് വലിയ ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

പാളം തെറ്റിയ സ്ഥലത്ത് റെയിൽവേ ട്രാക്കിന്റെ ഒരു ഭാഗം തകർന്നു. ട്രാക്കിന്റെ അറ്റകുറ്റ പണികൾ നടന്നുവരികയാണ്‌. പാളത്തിലെ പൊട്ടൽ മൂലമാണ് അപകടം ഉണ്ടായതെന്ന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *