Your Image Description Your Image Description

മൈ​സൂ​രു : ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ ഫാ​മി​ല്‍ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ല്‍ യുവാ​വ് അറസ്റ്റിൽ. മാ​ണ്ഡ്യ ജി​ല്ല​യി​ലെ താ​മ​സ​ക്കാ​ര​നും എ​ന്‍​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യു​മാ​യ പു​നീ​ത് ഗൗ​ഡ(28)​യെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഹാ​സ​നി​ലെ ഹൊ​സ​കൊ​പ്പ​ലു സ്വ​ദേ​ശി​നി​യും വി​വാ​ഹി​ത​യും ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ പ്രീ​തി സു​ന്ദ​രേ​ഷ് (28) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.ശ​നി​യാ​ഴ്ച ഹാ​സ​നി​ലാ​ണ് കൊ​ല ന​ട​ന്ന​ത്. ഒ​രാ​ഴ്ച​മു​ന്‍​പാ​ണ് ഇ​വ​ര്‍ ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ഹാ​സ​നി​ലെ ഒ​രു ഫാം ​ഹൗ​സി​ല്‍ വ​ച്ച് ഇ​രു​വ​രും കാ​ണാ​ന്‍ തീ​രു​മാ​നി​ച്ചു.

ശ​നി​യാ​ഴ്ച ഫാം ​ഹൗ​സി​ലെ​ത്തി​യ ഇ​വ​ര്‍​ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​കത്തിൽ ഏർപെടുത്തു.തു​ട​ര്‍​ന്ന് ഗൗ​ഡ​യു​ടെ മ​ര്‍​ദ​ന​ത്തി​ല്‍ പ്രീ​തി കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു​. പി​ന്നീ​ട്, ഗൗ​ഡ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കെ​ആ​ര്‍ പേ​ട്ടി​ലെ ക​ട്ട​ര​ഘ​ട്ട​യി​ലെ മ​റ്റൊ​രു ഫാ​മി​ല്‍ കു​ഴി​ച്ചി​ട്ടു.

പ്രീ​തി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ഭ​ര്‍​ത്താ​വ് തി​ങ്ക​ളാ​ഴ്ച പോ​ലീ​സി​ല്‍ പ​രാ​തി​ ന​ല്‍​കി. തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ ഫാം ​ഹൗ​സി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്രീ​തി​യു​ടെ കോ​ള്‍ റെ​ക്കോ​ഡ് പ​രി​ശോ​ധി​ച്ച പോ​ലീ​സ് പു​നീ​തി​നെ അ​റ​സ്റ്റ്‌ ​ചെ​യ്യു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *