Your Image Description Your Image Description

ഹൈവേകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ടോള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന പ്രചരണത്തില്‍ വിശദീകരണവുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. നാഷണല്‍ ഹൈവേ അതോറിറ്റി ഇത് സംബന്ധിച്ച് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഇരുചക്ര വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

ഇരുചക്ര വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാനൊരുങ്ങുന്നുവെന്ന് ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അത്തരത്തിലൊരു നിര്‍ദേശവും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇരുചക്ര വാഹനങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത് തുടരും. വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനായി യാതൊരു രീതിയിലുള്ള പരിശോധനകളും നടത്താതെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ആരോഗ്യകരമായ മാധ്യമപ്രവര്‍ത്തനത്തിന്റെ ലക്ഷണമല്ലെന്നുമാണ് മന്ത്രി നിതിന്‍ ഗഡ്കരി എക്സില്‍ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *