Your Image Description Your Image Description

ടെഹ്‌റാന്‍: അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തിന് പാര്‍ലമെന്റിന്റെ അനുമതി. ഇതോടെ പരിശോധനകള്‍ക്ക് ഇനി ഇറാന്റെ അനുമതി വേണ്ടി വരും. ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ വര്‍ഷങ്ങള്‍ പുറകോട്ടടിച്ചതായി, ഡോണള്‍ഡ് ട്രംപിനെ പിന്തുണച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. പരസ്പരമുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്ക് അമേരിക്കയും ഇറാനും ഒരുങ്ങുന്നതായാണ് നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്നുള്ള സൂചനകള്‍.

ഇന്ന് വെടിയോച്ചകളേയില്ലാതിരുന്ന ശാന്തമായ പകലായിരുന്നു ഇറാനും ഇസ്രയേലിനുമിടയില്‍. എന്നാല്‍, അന്താരാഷ്ട്ര വേദികളില്‍ ഇസ്രയേലിനും അമേരിക്കക്കും എതിരായ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുകയാണ് ഇറാന്‍. ഐഎഇഎയുമായുള്ള സഹകരണം അഴസാനിപ്പിക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് അനുമതി നല്‍കി. ഇതോടെ ഇനി പരിശോധനയ്ക്ക് ഇറാന്‍ സുപ്രീം നാഷണല്‍ കൗണ്‍സില്‍ അനുമതി വേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *