കോൺഗ്രസിലെ യുവനേതാക്കൾക്കിടയിൽ ഭിന്നതയില്ലെന്ന് ചാണ്ടി ഉമ്മൻ

കോൺഗ്രസിലെ യുവനേതാക്കൾക്കിടയിൽ ഭിന്നതയില്ലെന്നും ഒറ്റക്കെട്ടാണെന്നും ചാണ്ടി ഉമ്മൻ. റീലും റിയലും വേണം എന്നാണ് ഇക്കാര്യത്തിൽ തന്റെ നിലപാട്. തിരഞ്ഞെടുപ്പ് ആകുമ്പോൾ ഓരോ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരും. എം സ്വരാജിന്റെ മെറിറ്റും ഡീ മെറിറ്റും തിരഞ്ഞെടുപ്പിൽ ചർച്ചയാക്കിയില്ല. ഒൻപത് വർഷം എംഎൽഎ ആയിരുന്ന ആൾക്ക് മണ്ഡലത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നായിരുന്നു പി വി അൻവറുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചാണ്ടി ഉമ്മന്റെ പ്രതികരണം.

അതേസമയം നിലമ്പൂർ മണ്ഡലത്തിൽ ചാണ്ടി ഉമ്മന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു.പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ കയറിയത് ഒന്നും രണ്ടുമല്ല 3000ത്തോളം വീടുകളാണ്. എടക്കരയിലെ വീടുകള്‍ തോറുമുള്ള ചാണ്ടി ഉമ്മന്റെ നടത്തം വെറുതെയായില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം പറയുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *