Your Image Description Your Image Description

ന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്‍ലിക്ക് പകരക്കാരനെ കണ്ടെത്താൻ ഇനിയും സമയം എടുക്കുമെന്ന് സൗരവ് ​ഗാം​ഗുലി പറഞ്ഞു. എങ്കിലും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കകളില്ലെന്നും ​ഗാം​ഗുലി കൂട്ടിച്ചേർത്തു. വിരാട് കോഹ്‍ലി വ്യത്യസ്തനായ ഒരു താരമാണ്. അയാൾ ഒരു ലോകോത്തര താരമാണ്. അയാൾക്ക് ഒരു പകരക്കാരനെ കണ്ടെത്താൻ സമയമെടുക്കുമെന്നും ​ഗാം​ഗുലി പറഞ്ഞു.

അതേസമയം ഏകദിന ക്രിക്കറ്റിനെ അപേക്ഷിച്ച് പരിമിതമായ അവസരങ്ങൾ മാത്രമാണ് ലഭിച്ചതെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ യുവരാജ് സിങ് മികച്ചയൊരു താരമായിരുന്നുവെന്നും ​ഗാം​ഗുലി പറഞ്ഞു.’യുവരാജ് സിങ്ങിനെ ആദ്യം കണ്ടപ്പോൾ തന്നെ അയാൾ ഒരുപാട് പ്രത്യേകതകളുള്ള താരമാണെന്ന് എനിക്ക് മനസിലായി. അസാധ്യമായ പല നേട്ടങ്ങളും ഏകദിന ക്രിക്കറ്റിൽ യുവരാജ് ഇന്ത്യയ്ക്കായി സംഭാവന ചെയ്തു. 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നീ നേട്ടങ്ങളിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീൽഡിങ്ങിലും യുവരാജ് നിർണായക സാന്നിധ്യമായി. യുവരാജ് വളരെ സ്പെഷ്യലാണ്’,​ഗാം​ഗുലി പറഞ്ഞു. ​

Leave a Reply

Your email address will not be published. Required fields are marked *